കൊല്ലം : ലൈംഗിക പീഡന കേസിൽ പ്രതിയായ മുൻ ഗവൺമെൻറ് പ്ലീഡർ പിജി മനുവിനെ കൊല്ലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഔദ്യോഗിക ആവശ്യങ്ങൾക...
കൊല്ലം : ലൈംഗിക പീഡന കേസിൽ പ്രതിയായ മുൻ ഗവൺമെൻറ് പ്ലീഡർ പിജി മനുവിനെ കൊല്ലത്തെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
ഔദ്യോഗിക ആവശ്യങ്ങൾക്കായി വാടകയ്ക്ക് എടുത്ത കൊല്ലം ആനന്ദവല്ലീശ്വരത്തെ വീട്ടിലാണ് അദ്ദേഹത്തെ മരിച്ച നിലയിൽ കണ്ടെത്തിയത്.
നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ച കേസിലാണ് മനു ആദ്യം പ്രതിയായത്. ഈ കേസിൽ ജയിലിൽ ആയിരുന്ന മനു ജാമ്യം കിട്ടി പുറത്തിറങ്ങി മറ്റൊരു കേസിലും സമാനമായ രീതിയിൽ പ്രതിയാക്കപ്പെട്ടിരുന്നു.
കഴിഞ്ഞ ദിവസം കുടുംബത്തോടൊപ്പം പെൺകുട്ടിയുടെ വീട്ടിലെത്തി അദ്ദേഹം മാപ്പ് പറഞ്ഞിരുന്നു. ഇതിൻറെ ദൃശ്യങ്ങൾ പുറത്തുവരികയും ചെയ്തിരുന്നു.
കേസുമായി ബന്ധപ്പെട്ട് എത്തിയ യുവതിയെ കടവന്ത്രയിലെ ഓഫീസിലും അവരുടെ വീട്ടിലും വച്ച് മനു പീഡിപ്പിച്ചതായി ആരോപണമുയർന്നിരുന്നു.
പെൺകുട്ടിക്ക് മനു അയച്ചസന്ദേശങ്ങളും കോടതി തെളിവായി സ്വീകരിച്ചിരുന്നു. തുടർന്നാണ് മനു ഹൈക്കോടതിയിലെ സീനിയർ ഗവൺമെൻറ് പ്ലീഡർ സ്ഥാനം രാജിവെച്ചതും ജയിലിൽ ആയതും.
COMMENTS