Gokulam Gopalan again in ED office
കൊച്ചി: വ്യവസായിയും നിര്‍മ്മാതാവുമായ ഗോകുലം ഗോപാലന്‍ വീണ്ടും ഇ.ഡി ഓഫീസിലെത്തി. വീണ്ടും ചോദ്യം ചെയ്യലിനായി അദ്ദേഹത്തെ ഇ.ഡി കൊച്ചിയിലെ ഓഫീസിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
നേരത്തെ ഗോകുലത്തിന്റെ ചെന്നൈയിലെ ഓഫീസുകളിലും വസതിയിലും മറ്റും ഇ.ഡി പരിശോധന നടത്തികയും ഗോകുലം ഗോപാലനെ ചോദ്യംചെയ്യുകയും ചെയ്തിരുന്നു.
ഇതിനു പുറമെ ഇപ്പോള്‍വീണ്ടും വിളിച്ചുവരുത്തുകയായിരുന്നു. നേരത്തെ കോടമ്പാക്കത്ത് നടത്തിയ പരിശോധനയില്‍ ഒന്നര കോടി രൂപയോളം പിടിച്ചെടുത്തെന്ന തരത്തില്‍ വാര്‍ത്തകള്‍ വന്നിരുന്നു.
അതേസമയം സിനിമയെന്ന വ്യവസായത്തില്‍ പ്രവര്‍ത്തിക്കുക മാത്രമേ തങ്ങള്‍ ചെയ്തിട്ടുള്ളെന്നും ഒന്നരക്കോടി പിടിച്ചെടുത്തെന്ന തരത്തിലുള്ള വാര്‍ത്ത വ്യാജമാണെന്നും ഗോകുലം ഗോപാലന്‍ പ്രതികരിച്ചു.
Keywords: Gokulam Gopalan, E.D office, Kochi
COMMENTS