മോസ്കോ: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ റഷ്യയിലും ഭീകരാക്രമണമെന്ന് സംശയം. അമേരിക്കന്‍ പ്രതിനിധി സംഘവും റഷ്യന്‍ പ്രസിഡ...
മോസ്കോ: ഇന്ത്യയെ നടുക്കിയ പഹല്‍ഗാം ഭീകരാക്രമണത്തിന് പിന്നാലെ റഷ്യയിലും ഭീകരാക്രമണമെന്ന് സംശയം.
അമേരിക്കന്‍ പ്രതിനിധി സംഘവും റഷ്യന്‍ പ്രസിഡന്റ് വ്ള ാഡ്മിര് പുടിനുമായുള്ള കൂടിക്കാഴ്ച നടത്തുന്നതിന് തൊട്ടുമുമ്പ് മോസ്കോയില്‍ കാര്‍ ബോംബ് ആക്രമണത്തില്‍ മുതിര്‍ന്ന സൈനിക ജനറല്‍ കൊല്ലപ്പെട്ടു.
റഷ്യന്‍ ജനറല്‍ യാരോസ്ലാവ് മൊസ്കാലിക്കാണ് മോസ്കോയിലെ കാര്‍ബോംബ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. റഷ്യയുമായുള്ള ചര്‍ച്ചക്ക് നിയോഗിച്ച അമേരിക്കയുടെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ്, റഷ്യന്‍ പ്രസിഡന്റുമായി കൂടിക്കാഴ്ച തുടങ്ങുമ്പോളായിരുന്നു സ്ഫോടനമെന്നത് ഞെട്ടിക്കുന്നതായി.
Key Words: Russian Army General Killed, Bomb Blast, Moscow
COMMENTS