ഷെയിന്‍ നിഗം നായകനാകുന്ന 'ഹാല്‍' എന്ന ചിത്രത്തിലെ ആ ഗാനം പുറത്തിറങ്ങി. 'നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ...' എന്ന് തു...
ഷെയിന്‍ നിഗം നായകനാകുന്ന 'ഹാല്‍' എന്ന ചിത്രത്തിലെ ആ ഗാനം പുറത്തിറങ്ങി. 'നീയേ ഇടനെഞ്ചു കൊത്തുമൊരു തീയായീ എന്നകമേ...' എന്ന് തുടങ്ങുന്ന ഗാനം ആദിത്യ ആര്‍.കെ ആണ് ആലപിച്ചിരിക്കുന്നത്. വിനായക് ശശികുമാറിന്റെ വരികള്‍ക്ക് നന്ദഗോപന്‍ വി ഈണം നല്‍കി.
ഷെയിനിന്റെ കിടിലന്‍ ഡാന്‍സ് നമ്പറുകളും ഗാന രംഗത്തിലുണ്ട്. ഷെയിന്‍ നിഗത്തിന്റെ കരിയറിലെ തന്നെ ഏറ്റവും ചിലവേറിയ ചിത്രങ്ങളില്‍ ഒന്നായെത്തുന്ന വീര സംവിധാനം ചെയ്യുന്ന 'ഹാല്‍'. ഏപ്രില്‍ 24ന് ചിത്രം റിലീസാകും. സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്.
ജോണി ആന്റണി, നത്ത്, വിനീത് ബീപ്കുമാര്‍, കെ മധുപാല്‍, സംഗീത മാധവന്‍ നായര്‍, ജോയ് മാത്യു, നിഷാന്ത് സാഗര്‍, നിയാസ് ബെക്കര്‍, റിയാസ് നര്‍മകാല, സുരേഷ് കൃഷ്ണ, രവീന്ദ്രന്‍, സോഹന്‍ സീനുലാല്‍, മനോജ് കെ യു, ഉണ്ണിരാജ, ശ്രീധന്യ തുടങ്ങിയവരും ചിത്രത്തില്‍ ശ്രദ്ധേയ വേഷങ്ങളില്‍ എത്തുന്നുണ്ട്.
മലയാളത്തിന് പുറമെ ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ എന്നീ ഭാഷകളിലായി ഒരേ സമയം റിലീസ് ചെയ്യുന്ന ചിത്രം ഒരു കംപ്ലീറ്റ് കളര്‍ഫുള്‍ എന്റര്‍ടെയ്‌നര്‍ ആയിരിക്കുമെന്നാണ് സൂചന.
Key Words: New Movie, Haal Movie
COMMENTS