കൊച്ചി : കാസര്‍കോട് പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ...
കൊച്ചി : കാസര്‍കോട് പൈവളിഗെയില്‍ കാണാതായ പതിനഞ്ചുകാരിയെ ആഴ്ചകള്‍ക്കുശേഷം മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പൊലീസിനെതിരെ വിമര്‍ശനവുമായി ഹൈക്കോടതി. സംഭവത്തില്‍ പൊലീസിനോട് ഹൈക്കോടതി വിശദീകരണം തേടി. പെണ്‍കുട്ടിയുടെ മാതാവ് നല്‍കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയാണ് ഡിവിഷന്‍ ബെഞ്ച് പരിഗണിച്ചത്. കാണാതായി ആഴ്ചകള്‍ കഴിഞ്ഞിട്ടും പൊലീസ് എന്താണ് അന്വേഷിച്ചതെന്നും ഒരു വിവിഐപിയുടെ മകളെയാണ് കാണാതായിരുന്നതെങ്കില്‍ പൊലീസ് ഇങ്ങനെയാകുമോ പ്രവര്‍ത്തിക്കുകയെന്നും ഹൈക്കോടതി ചോദിച്ചു.
അതേസമയം, പതിനഞ്ച് വയസുകാരിയുടേയും ഓട്ടോ ഡ്രൈവര്‍ പ്രദീപിന്റേയും മരണം ആത്മഹത്യയെന്ന് പ്രാഥമിക പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. മൃതദേഹങ്ങള്‍ക്ക് ഇരുപത് ദിവസത്തില്‍ അധികം പഴക്കമുണ്ടെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി. മൃതദേഹങ്ങള്‍ ഉണങ്ങിയ നിലയില്‍ ആയിരുന്നു. കണ്ണൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു പോസ്റ്റ്‌മോര്‍ട്ടം നടന്നത്.
Key Words: High Court, Kerala Police, Kasaragod 15-year-old girl Death
COMMENTS