World boxing champion George Foreman passes away
ടെക്‌സാസ്: ബോക്‌സിങ് ഇതിഹാസം ജോര്‍ജ് ഫോര്‍മാന്‍ (76) അന്തരിച്ചു. മുന്‍ ലോക ഹെവി വെയ്റ്റ് ബോക്‌സിങ്ങ് ചാമ്പ്യനും ഒളിമ്പിക്‌സ് സ്വര്‍ണ്ണമെഡല്‍ ജേതാവുമാണ്. ബോക്‌സിങ് റിങ്ങില്‍ ബിഗ് ജോര്‍ജ് എന്ന പേരില്‍ അറിയപ്പെട്ടിരുന്ന താരമാണ്.
നിരവധി അവാര്‍ഡുകള്‍ അദ്ദേഹത്തെ തേടിയെത്തിയിട്ടുണ്ട്. 1968 ല്‍ മെക്‌സിക്കോയില്‍ നടന്ന ഒളിമ്പിക്‌സില്‍ സ്വര്‍ണ്ണം നേടി. 1973 ല്‍ ജമൈക്കയില്‍ നടന്ന മത്സരത്തില്‍ ലോക ചാമ്പ്യനായ ജോ ഫ്രേസിയറിനെ പരാജയപ്പെടുത്തി.
1973 ല്‍ ആദ്യ ഹെവി വെയ്റ്റ് ചാമ്പ്യന്‍ പട്ടം നേടി. അതേസമയം ബോക്‌സിങ്ങ് കരിയറില്‍ അഞ്ച് പരാജയങ്ങളും അദ്ദേഹം നേരിട്ടിട്ടുണ്ട്. 1997 ല്‍ ബോക്‌സിങ്ങിനോട് വിടപറഞ്ഞു.
Keywords: George Foreman, World boxing champion, Big George, Passed away
COMMENTS