Venjaramoodu murder case
തിരുവനന്തപുരം: വെഞ്ഞാറമ്മൂട് കൂട്ടക്കൊല കേസിലെ പ്രതി അഫാന്റെ അമ്മ ഷെമിയെ അഗതി മന്ദിരത്തിലേക്ക് മാറ്റി. തിരുവനന്തപുരത്തുള്ള അഗതി മന്ദിരത്തിലേക്കാണ് ഷെമിയെ മാറ്റിയത്. കഴിഞ്ഞ ദിവസം ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ആകുന്ന ഷെമിയെ കൊണ്ടുപോകാന്‍ സ്ഥലമില്ലെന്ന് ആകുലപ്പെടുന്ന ഭര്‍ത്താവ് റഹീമിനെ സോഷ്യല്‍ മീഡിയയിലൂടെ മലയാളികള്‍ കണ്ടിരുന്നു.
മകന്റെ ആക്രമണത്തില്‍ തലയ്ക്കും മറ്റും മാരകമായി പരിക്കേറ്റ ഷെമിയെ പരിചരിക്കാന്‍ തന്നെ രണ്ടുമൂന്നു പേര്‍ വേണമെന്നായിരുന്നു റഹീം പറഞ്ഞത്. ഒരു ബന്ധുവീട്ടിലേക്കും അവരെ കൊണ്ടുപോകുവാനാവില്ലെന്നും എന്തുചെയ്യണമെന്നറിയില്ലെന്നുമായിരുന്നു റഹീം പറഞ്ഞത്.
അതേസമയം കട്ടിലില്‍ നിന്നു വീണ് പരിക്ക് പറ്റിയതാണെന്ന അതേ പല്ലവിയാണ് ഷെമി ഇപ്പോഴും പറയുന്നത്. മകന്റെ കൊലപാതക പരമ്പരയെക്കുറിച്ച് ഘട്ടം ഘട്ടമായാണ് ഷെമിയെ അറിയിച്ചത്. അതേസമയം അഫാനെ മൂന്നാംഘട്ട തെളിവെടുപ്പിനായി കസ്റ്റഡിയില്‍ വാങ്ങാനൊരുങ്ങുകയാണ് അന്വേഷണസംഘം.
Keywords: Venjaramoodu murder case, Old age home, Police
COMMENTS