തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മി...
തിരുവനന്തപുരം : സംസ്ഥാനത്ത് വേനല്‍ച്ചൂട് കനക്കുന്നതിനിടെ കഴിഞ്ഞ 24 മണിക്കൂറില്‍ നാല് ജില്ലകളില്‍ ഉയര്‍ന്ന തോതിലുള്ള അള്‍ട്രാ വയലറ്റ് രശ്മികളുടെ സാന്നിദ്ധ്യം രേഖപ്പെടുത്തി.
കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളിലാണ് അള്‍ട്രാ വയലറ്റ് സൂചികയില്‍ ഇന്നലെ ഓറഞ്ച് അലെര്‍ട്ട് രേഖപ്പെടുത്തിയത്. പൊതുജനങ്ങളില്‍ നിന്ന് അതീവ ജാഗ്രത ആവശ്യമുള്ളതാണ് ഈ ഓറഞ്ച് അലെര്‍ട്ട്
യുവി ഇന്‍ഡക്‌സ് അനുസരിച്ച് കൊല്ലം ജില്ലയിലെ കൊട്ടാരക്കരയില്‍ 9, പത്തനംതിട്ട ജില്ലയിലെ കോന്നി 8, ആലപ്പുഴ ജില്ലിയിലെ ചെങ്ങന്നൂര്‍ -8, ഇടുക്കിയിലെ മൂന്നാര്‍-8 എന്നിങ്ങനെയാണ് അള്‍ട്രാ വയലറ്റ് രശ്മികളുടെ അളവ്. അള്‍ട്രാ വയലറ്റ് സൂചിക 11ന് മുകളില്‍ എത്തുമ്പോഴാണ് റെഡ് അലെര്‍ട്ട് നല്‍കുന്നത്.
Key Words : Ultraviolet Rays, Orange Alert, Caution
COMMENTS