തിരുവനന്തപുരം : കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ഇനി മുതൽ ഒന്നാം തിയതി ശമ്പളം നൽകുമെന്ന് ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാര്‍. ഫെബ്രുവരിയിലെ ശമ്പ...
പെൻഷനും കൃത്യം കൊടുക്കും. വരുമാനത്തിൻ്റെ 5% പെൻഷനായി മാറ്റിവയ്ക്കും. രണ്ട് മാസത്തിനകം പെൻഷനും കൃത്യമായി വിതരണം ചെയ്യാനാവും. പി എഫ് തുകയും കൃത്യമാക്കി കൊണ്ടുവരികയാണ്.
കെ എസ് ആര്‍ ടി സിക്ക് ഇനി എസ്‍ ബി ഐയിൽ മാത്രമായിരിക്കും അക്കൗണ്ടെന്നും മന്ത്രി അറിയിച്ചു. തിരുവനന്തപുരം തമ്പാനൂരിൽ നിന്നുള്ള കെ എസ് ആര്‍ ടി സി ഗജരാജ് ബസ് എറണാകുളത്തേക്ക് മാറ്റിയ വാർത്ത ശ്രദ്ധയിൽ പെട്ടിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു. ബസുകൾ എം സി റോഡ് വഴി സർവീസ് നടത്തുന്നത് ആലോചിക്കാമെന്ന് അദ്ദേഹം അറിയിച്ചു. ദേശീയപാതാ നിര്‍മാണം വില്ലനായതോടെയാണ് തിരുവനന്തപുരത്ത് നിന്ന് ബെംഗളുരൂ സര്‍വീസ് നടത്തി വന്ന കെ എസ് ആര്‍ ടി സി സ്വിഫ്റ്റ് ഗജരാജ് ബസുകള്‍ എറണാകുളത്തേക്ക് മാറ്റിയത്. - അദ്ദേഹം പറഞ്ഞു.
Key Words: Transport Minister , KSRTC, Salary
COMMENTS