വണ്ടിപ്പെരിയാർ: ഇടുക്കിയിൽ വണ്ടിപ്പെരിയാറിനടുത്ത് ഗ്രാമ്പിയിൽ വനപാലക ദൗത്യ സംഘത്തെ ആക്രമിക്കാനടുത്ത കടുവയെ വെടിവെച്ചുകൊന്നു. ഇവിടെ ഒരു തേയ...
വണ്ടിപ്പെരിയാർ: ഇടുക്കിയിൽ വണ്ടിപ്പെരിയാറിനടുത്ത് ഗ്രാമ്പിയിൽ വനപാലക ദൗത്യ സംഘത്തെ ആക്രമിക്കാനടുത്ത കടുവയെ വെടിവെച്ചുകൊന്നു.
ഇവിടെ ഒരു തേയില തോട്ടത്തിലാണ് കടുവയെ കണ്ടത്. തുടർന്ന് സംഘം മൈക്ക് വെടി വച്ചു എങ്കിലും കടുവയ്ക്ക് കൊണ്ടില്ല. ഇതോടെ പ്രകോപിതനായ കടുവ ദൗത്യസംഘത്തിന് നേരെ ചാടിവീണു.
തുടർന്ന് പ്രാണരക്ഷാർത്ഥമാണ് കടുവയ്ക്ക് നേരെ വെടിയുതിർത്തത്. ഇവിടെ ജനവാസ മേഖലയിൽ ഭീതി പരത്തിയ കടുവയെ മയക്കുവെടി വച്ച് പിടിക്കണമെന്ന് നാട്ടുകാർ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു.
തുടർന്നാണ് വെറ്ററിനറി ഡോക്ടർമാരായ അനുരാജിന്റെയും അനുമോദിന്റെയും നേതൃത്വത്തിലുള്ള ദൗത്യസംഘം കടുവയെ മയക്കുവെടി വച്ച് പിടിക്കാൻ ഇറങ്ങിയത്.
ദൗത്യ സംഘാംഗമായ മനുവിന് നേരെയാണ് കടുവ ആറടി അകലത്തിൽ നിന്ന് കടുവ കുതിച്ച് ചാടിയത്. മനുവിന് കാര്യമായ പരിക്കില്ല. എങ്കിലും വിദഗ്ധ പരിശോധനയ്ക്കായി ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
രണ്ട് ദിവസമായി കടുവയ്ക്കായി ഇവിടെ തിരച്ചിൽ നടത്തുകയായിരുന്നു. ഇന്നു രാവിലെ ഡ്രോൺ ഉപയോഗിച്ച് നടത്തിയ പരിശോധനയിലാണ് കടുവയെ തേയിലക്കാട്ടിൽ കണ്ടെത്തിയത്.
Keywords: Idukki, Forest department, Tiger, Grambi
COMMENTS