After waiting for the whole world, four astronauts, including Sunita Williams of Indian origin, reached the earth safely
എം രാഖി
ന്യൂയോര്‍ക്: ലോകത്തിന്റെയാകെ കാത്തിരിപ്പിനൊടുവില്‍ ഇന്ത്യന്‍ വംശജയായ സുനിതാ വില്യംസ് ഉള്‍പ്പെടെ നാലു ബഹിരാകാശ യാത്രികര്‍ സുരക്ഷിതരായി ഭൂമിയിലെത്തി.
ഇന്ത്യന്‍ സമയം വെളുപ്പിന് 3.40നാണ് സ്‌പേസ് എക്‌സിന്റെ ഡ്രാഗണ്‍ ക്രൂ9 പേടകം അറ്റ്‌ലാന്റിക് സമുദ്രത്തില്‍ പതിച്ചത്. ഫ്‌ളോറിഡ തീരത്ത് ഗള്‍ഫ് ഒഫ് അമേരിക്കയിലാണ് പേടകം സുരക്ഷിതമായി ഇറങ്ങിയത്.
സമുദ്രത്തില്‍ വീഴുന്നതിന് മുമ്പ് ബഹിരാകാശ കാപ്‌സ്യൂള്‍ പാരച്യൂട്ട് വിടര്‍ത്തി. നാസയുടെ നിക്ക് ഹേഗ്, റോസ്‌കോസ്മോസ് ബഹിരാകാശയാത്രികന്‍ അലക്സാണ്ടര്‍ ഗോര്‍ബുനോവ് എന്നിവരും തിരിച്ചെത്തിയ സംഘത്തിലുണ്ട്. 17 മണിക്കൂര്‍ നീണ്ട യാത്രയ്‌ക്കൊടുവിലാണ് ഇവര്‍ ഭൂമിയെ തൊട്ടത്.
കടലില്‍ പതിച്ചതിനു പിന്നാലെ സ്പീഡ് ബോട്ടുകളിലെത്തിയ നാസ സംഘം പോടകത്തെ രക്ഷാ കപ്പലിലേക്കു നയിച്ചു. പേടകത്തില്‍ നിന്ന് മൂന്നാമതായാണ് സുനിത പുറത്തേക്ക് വന്നത്. തംപ്‌സ് അപ്പ് കാണിച്ച് എല്ലാവരെയും അഭിവാദ്യം ചെയ്താണ് സുനിത ആരോഗ്യ പരിശോധനകള്‍ക്കായി പോയത്.
ബഹിരാകാശ യാത്രികരായ സുനിത വില്യംസും ബുച്ച് വില്‍മോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്കുള്ള എട്ട് ദിവസത്തെ ദൗത്യത്തിനാണ് കഴിഞ്ഞ വര്‍ഷം ജൂണ്‍ 5 ന് ബോയിംഗ് സ്റ്റാര്‍ലൈനറില്‍ ബഹിരാകാശത്തേക്ക് പറന്നത്. എന്നാല്‍, യാത്രാ പേടകത്തിന്റെ സാങ്കേതിക തകരാര്‍ നിമിത്തം അവര്‍ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കുടുങ്ങുകയായിരുന്നു. ആകെ ദിവസമാണ് അവര്‍ നിലയത്തില്‍ കഴിച്ചുകൂട്ടിയത്.
ബോയിംഗ് സ്റ്റാര്‍ലൈനര്‍ പരാജയപ്പെട്ടതോടെ ഇവരെ തിരിച്ചെത്തിക്കാനുള്ള ദൗത്യം ഇലോണ്‍ മസ്‌കിന്റെ സ്പേസ് എക്സ് ഏറ്റെടുക്കുകയായിരുന്നു.
ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുന്ന ഡീ ഓര്‍ബിറ്റ് ബേണ്‍ പുലര്‍ച്ചെ 2:41 നാണ് തുടങ്ങിയത്. ഭൂമിയുടെ അന്തരീക്ഷത്തില്‍ പ്രവേശിക്കുമ്പോള്‍ ഗുരുത്വാകര്‍ഷത്തെ അതിജീവിക്കാനായി പേടകം ബഹിരാകാശത്തേയ്ക്കു ഉന്നം വച്ച് ത്രസ്റ്ററുകള്‍ ജ്വലിപ്പിച്ച് വേഗം നിയന്ത്രിക്കുന്ന പ്രക്രിയയാണിത്. തുടര്‍ന്ന് 44 മിനിറ്റിന് ശേഷം പുലര്‍ച്ചെ 3:27 ന് സമുദ്രത്തില്‍ പതിച്ചു.
ബൈഡന്‍ ഭരണകൂടം കൈവിട്ടതുകൊണ്ടാണ് ഇവരുടെ മടങ്ങിവരവ് ഇത്രയും വൈകിതയതെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആരോപിച്ചു. പ്രസിഡന്റ് ട്രംപ് ഒരു 'വാഗ്ദാനം നല്‍കുകയും അത് പാലിക്കുകയും ചെയ്തു' എന്നാണ് ദൗത്യത്തിന്റെ വിജയത്തെക്കുറിച്ച് വൈറ്റ് ഹൗസ് പ്രതികരിച്ചത്.
മുന്‍ നേവി പൈലറ്റുമാരായ സുനിതാ വില്യംസും ബുച്ച് പോയ ബോയിംഗ് സ്റ്റാര്‍ലൈനറിന്റെ പേടകത്തിന് പ്രൊപ്പല്‍ഷന്‍ പ്രശ്നമുണ്ടായതിനെ തുടര്‍ന്ന് പറക്കാന്‍ യോഗ്യമല്ലെന്ന് കരുതി സെപ്തംബറില്‍ ക്രൂവില്ലാതെ മടങ്ങിയെത്തുകയായിരുന്നു.
ഗുരുത്വാകര്‍ഷണത്തിന്റെ അഭാവം ഗണ്യമായതും പലപ്പോഴും പരിഹരിക്കാനാകാത്തതുമായ അസ്ഥികളുടെ സാന്ദ്രത നഷ്ടപ്പെടുത്തുന്നു.
COMMENTS