മൂവാറ്റുപുഴ : മത വിദ്വേഷം ജനിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്റെ പേരില്‍ സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. ആവോ...
മൂവാറ്റുപുഴ : മത വിദ്വേഷം ജനിപ്പിക്കുന്ന സോഷ്യല്‍ മീഡിയ പരാമര്‍ശത്തിന്റെ പേരില്‍ സി പി എം ലോക്കല്‍ സെക്രട്ടറിക്കെതിരെ പോലീസ് കേസെടുത്തു. ആവോലി ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഫ്രാന്‍സിസിന് എതിരെയാണ് മൂവാറ്റുപുഴ പോലീസ് കേസെടുത്തത്.
ഇദ്ദേഹത്തിനെതിരെ എസ് ഡി പി ഐ പ്രവര്‍ത്തകര്‍ പരാതി നല്‍കിയിരുന്നു. ഇതിലാണ് നടപടി. ഇരു വിഭാഗങ്ങള്‍ തമ്മില്‍ സ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം എന്നീ വകുപ്പുകളാണ് ലോക്കല്‍ കമ്മിറ്റി സെക്രട്ടറിക്കെതിരെ ചുമത്തിയിട്ടുള്ളത്.
കഴിഞ്ഞദിവസമാണ് ഫ്രാന്‍സിസ് മുസ്ലീം ജനതയെ അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ കമന്റ് ചെയ്തത്. ഫേസ്ബുക്കില്‍ ഒരു പോസ്റ്റിന് ചുവടെ കമന്റ് ആയി രേഖപ്പെടുത്തിയ പരാമര്‍ശം വിവാദമായതോടെ ഫ്രാന്‍സിസ് അത് പിന്നീട് ഡിലീറ്റ് ചെയ്തിരുന്നു.
പിന്നാലെ ഇത് സി പി എമ്മിന്റെ ഔദ്യോഗിക നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമെന്നും വ്യക്തമാക്കി സി പി എം മൂവാറ്റുപുഴ ഏരിയ കമ്മിറ്റി രംഗത്ത് വന്നു.
ഫ്രാന്‍സിസിനോട് ഇക്കാര്യത്തില്‍ വിശദീകരണം ചോദിച്ചിട്ടുണ്ടെന്നും സി പി എം നേതൃത്വം വ്യക്തമാക്കി. പിന്നാലെ ഫ്രാന്‍സിസ് ഫെയ്‌സ്ബുക്കിലെ തന്റെ അക്കൗണ്ട് വഴി പരസ്യമായി ക്ഷമാപണം നടത്തുകയും ചെയ്തിരുന്നു.
Key Words: Social Media Remarks, Hate Speech, CPM Local Secretary , Case
COMMENTS