Skeleton found inside suitcase near a church in Kollam
കൊല്ലം: കൊല്ലത്ത് പള്ളിവളപ്പില്‍ സ്യൂട്ട്‌കേസിനുള്ളില്‍ മനുഷ്യന്റെ അസ്ഥികൂടം കണ്ടെത്തി. ശാരദമഠം സിഎസ്‌ഐ പള്ളിയിലെ സെമിത്തേരിക്ക് സമീപമുള്ള പറമ്പിലാണ് അസ്ഥികൂടം കണ്ടെത്തിയത്. പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചു.
ദ്രവിച്ചു തുടങ്ങിയ അവസ്ഥയിലാണ് അസ്ഥികൂടമെന്നും എല്ലാ അസ്ഥികളും ഇല്ലെന്നുമാണ് പൊലീസ് പറയുന്നത്.
പള്ളി സെമിത്തേരിയോടു ചേര്‍ന്ന് പൈപ്പിടാന്‍ കുഴിയെടുക്കുന്നതിനിടെയാണ് മണ്ണില്‍ കുഴിച്ചിട്ട നിലയില്‍ പെട്ടി കണ്ടെത്തിയത്. കൊല്ലം ഈസ്റ്റ് പൊലീസാണ് സംഭവം അന്വേഷിക്കുന്നത്. ഫോറന്‍സിക് സംഘവും സ്ഥലത്തെത്തിയിട്ടുണ്ട്.
Keywords: Skeleton, Church, Suitcase, Police
COMMENTS