സ്വന്തം ലേഖകന്‍ തിരുവനന്തപുരം: എമ്പുരാന്‍ സിനിമ റീ എഡിറ്റഡ് ചെയ്തത് തിങ്കളാഴ്ച തീയറ്ററില്‍ എത്തുമെന്ന് സൂചന. മൂന്ന് മിനിറ്റ് ഭാഗം സിനിമയില്‍...
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: എമ്പുരാന്‍ സിനിമ റീ എഡിറ്റഡ് ചെയ്തത് തിങ്കളാഴ്ച തീയറ്ററില്‍ എത്തുമെന്ന് സൂചന. മൂന്ന് മിനിറ്റ് ഭാഗം സിനിമയില്‍ നിന്ന് വെട്ടിമാറ്റി.
റീ എഡിറ്റിന് അനുമതി നല്‍കാന്‍ അവധി ദിവസമായിട്ടും സെന്‍സര്‍ ബോര്‍ഡ്് യോഗം ചേര്‍ന്നു. റീ എഡിറ്റിംഗിന് കേന്ദ്ര സെന്‍സര്‍ ബോര്‍ഡാണ് നിര്‍ദേശം നല്‍കിയത്.
ഗര്‍ഭിണിയെ ബാലാത്സംഗം ചെയ്യുന്ന രംഗം ഒഴിവാക്കിയെന്നാണ് അറിയുന്നത്. ദേശീയ അന്വേഷണ ഏജന്‍സി വരുന്ന രംഗവും മാറ്റിയെന്ന് വിവരം. പ്രതിനായകന്റെ ബജ്റംഗി എന്ന പേരും മാറ്റി.
ഇതിനിടെ, എമ്പുരാന്‍ സിനിമയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി ആര്‍എസ്എസ് മുഖപത്രം ഓര്‍ഗനൈസര്‍ വീണ്ടും രംഗത്ത്. ചിത്രത്തില്‍ സംവിധായകന്‍ പൃഥ്വിരാജ് അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേര് സയീദ് മസൂദ് എന്ന് വന്നത് യാദൃച്ഛികമാണെന്ന് നിങ്ങള്‍ കരുതുന്നുണ്ടോ എന്നാണ് ഓര്‍ഗനൈസറിലെ പ്രധാന ചോദ്യം.
കൊടും ഭീകരന്മാരായ ജയ്‌ഷെ മുഹമ്മദിലെ മസൂദ് അസറിന്റെയും ലക്ഷകറെ ഭീകരന്‍ ഹാഫിസ് സയിദിന്റെയും പേരുകളുടെ സംയോജിത രൂപമാണ് സയിദ് മസൂദ് എന്ന് ലേഖനം പറയുന്നു.
പൃഥ്വിരാജിന് ഹിന്ദുവിരുദ്ധ നിലപാടുള്ള കാര്യം സുവ്യക്തമാണ്. പൃഥ്വിരാജ് നയിക്കുന്ന മലയാള സിനിമയിലെ ഒരു വിഭാഗം നിലകൊള്ളുന്ന പ്രത്യയശാസ്ത്ര പ്രസ്ഥാനത്തിന്റെ ഭാഗമാണ് ഈ ചിത്രം.
ചരിത്രത്തെ വളച്ചൊടിച്ചുകൊണ്ടും തീവ്രവാദത്തെ വെള്ളപൂശിക്കൊണ്ടുമാണ് എമ്പുരാന്‍ തയ്യാറാക്കിയിരിക്കുന്നത്. ഇസ്ലാമിക ഭീകരതയെ ചിത്രം വെള്ളപൂശുന്നുവെന്നും ലേഖനം വിമര്‍ശിക്കുന്നു.
ഗുജറാത്ത് കലാപം ഭാരത ചരിത്രത്തിലെ ദാരുണവും സങ്കീര്‍ണവുമായ ഒരു അധ്യായമാണ്. സിനിമയില്‍ ആ സംഭവത്തിലെ വസ്തുതകളെ സൗകര്യപൂര്‍വ്വം വളച്ചൊടിക്കുകയാണ്. 59 നിരപരാധികളായ രാമഭക്തരാണ് ഗോദ്രയില്‍ ട്രെയിനില്‍ കൂട്ടക്കൊല ചെയ്യപ്പെട്ടത്. ഇക്കാര്യത്തെ സിനിമ അവഗണിക്കുകയും നിസ്സാരവല്‍ക്കരിക്കുകയും ചെയ്യുന്നുവെന്നും ലേഖനം പറയുന്നു.
Summary: Re-edited version of the Empuran movie will be released in the theaters on Monday. A three-minute segment was cut from the film. The Censor Board met even though it was a holiday to approve the re-edit. The Central Censor Board has given instructions for re-editing.
COMMENTS