ദുബായ് : ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്...
ദുബായ് : ചാമ്പ്യൻസ് ട്രോഫി 2025 ഫൈനലിൽ ഇന്ത്യയ്‌ക്കെതിരെ ടോസ് നേടിയ ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ ആദ്യം ബാറ്റ് ചെയ്യാൻ തീരുമാനിച്ചു.
ഏകദിന ക്രിക്കറ്റിൽ തുടർച്ചയായി 12 ടോസുകൾ നഷ്ടപ്പെട്ട ബ്രയാൻ ലാറയുടെ റെക്കോർഡിനൊപ്പം ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ്മ എത്തുകയും ചെയ്തു.
ന്യൂസിലൻഡ് പേസർ മാറ്റ് ഹെൻറിക്ക് ടീമിൽ ഇടം പിടിക്കാതെ പോയത് ഇന്ത്യക്ക് വലിയ ആശ്വാസമായി.
പരിക്കേറ്റ പേസർ ഹെൻറിക്ക് പകരം നഥാൻ സ്മിത്ത് ന്യൂസിലൻഡ് ഇലവനിൽ ഇടം നേടി.
ഇന്ത്യ ടീമിൽ മാറ്റം വരുത്തിയില്ല.
COMMENTS