തിരുവനന്തപുരം: വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങുന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 2 പേര്‍ക്ക് പ...
തിരുവനന്തപുരം: വര്‍ക്കലയില്‍ ഉത്സവം കണ്ട് മടങ്ങുന്നവര്‍ക്കിടയിലേക്ക് വാഹനം പാഞ്ഞുകയറി രണ്ടുപേര്‍ക്ക് ദാരുണാന്ത്യം. അപകടത്തില്‍ 2 പേര്‍ക്ക് പരുക്കേറ്റു. പേരേറ്റില്‍ സ്വദേശിയായ രോഹിണി, മകള്‍ അഖില എന്നിവരാണ് മരിച്ചത്. ഉത്സവം കണ്ടുമടങ്ങുന്നതിനിടെയാണ് അപകടം.
വര്‍ക്കലയില്‍ നിന്നും കവലയൂര്‍ ഭാഗത്തേക്ക് പോയ റിക്കവറി വാഹനമാണ് ഉത്സവം കണ്ട് മടങ്ങിയ ആള്‍ക്കൂട്ടത്തിലേക്ക് ഇടിച്ചു കയറിയത്. റിക്കവറി വാഹനം മറ്റു വാഹനങ്ങളില്‍ ഇടിക്കുകയും ജനക്കൂട്ടത്തിനിടയിലേക്ക് പാഞ്ഞു കയറുകയുമായിരുന്നു. അപകടമുണ്ടായതിന് പിന്നാലെ വാഹനത്തിന്റെ ഡ്രൈവര്‍ ഇറങ്ങിയോടി. ഇയാള്‍ മദ്യലഹരിയിലായിരുവെന്നാണ് പ്രാഥമിക നിഗമനം.
Key Words: Varkala Accident, Death
COMMENTS