ആലപ്പുഴ : ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറുംമുമ്പ് ആലപ്പുഴ തകഴിയിലും സമ...
ആലപ്പുഴ : ഏറ്റുമാനൂരില്‍ അമ്മയും രണ്ടു പെണ്‍മക്കളും ട്രെയിനിനു മുന്നില്‍ച്ചാടി ആത്മഹത്യ ചെയ്തതിന്റെ നടുക്കം മാറുംമുമ്പ് ആലപ്പുഴ തകഴിയിലും സമാന ദുരന്തം. അമ്മയും മകളും ട്രെയിനിന് മുന്നില്‍ ചാടി ജീവനൊടുക്കി. കേളമംഗലം സ്വദേശി പ്രിയ(46), മകള്‍ കൃഷ്ണപ്രിയ(13) എന്നിവരാണ് മരിച്ചത്.
ഇന്ന് ഉച്ചയ്ക്ക് 2 മണിയോടെ തകഴി ഗവ. ആശുപത്രിക്കു സമീപത്തെ അടഞ്ഞുകിടക്കുന്ന ലെവല്‍ ക്രോസിന് സമീപം സ്‌കൂട്ടറിലെത്തിയ അമ്മയും മകളും അതുവഴി വന്ന മെമു ട്രെയിനിനു മുന്നിലേക്ക് എടുത്തു ചാടുകയായിരുന്നു.
വീയപുരം പഞ്ചായത്തിലെ ഹെഡ് ക്ലര്‍ക്കായിരുന്ന പ്രിയയെ മലപ്പുറത്തേക്ക് സ്ഥലംമാറ്റമായിരുന്നു. ജോലി രാജിവച്ചു വിദേശത്തേക്കു പോകാന്‍ ഭര്‍ത്താവ് പ്രിയയെ നിര്‍ബന്ധിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്. മൃതദേഹങ്ങള്‍ മോര്‍ച്ചറിയിലേക്ക് മാറ്റി.
Key Words: Mother And Daughter, Suicide, Train, Alappuzha
COMMENTS