Kottayam Nursing college ragging case charge sheet submit today
കോട്ടയം: കോട്ടയം സര്‍ക്കാര്‍ നഴ്‌സിംഗ് കോളേജില്‍ നടന്ന ക്രൂരമായ റാഗിങ്ങ് കേസില്‍ ഇന്ന് ഏറ്റുമാനൂര്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിക്കും. പ്രതികള്‍ അറസ്റ്റിലായി 45 -ാം ദിവസമാണ് അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കുന്നത്.
കോട്ടയം സ്വദേശി സാമൂവല്‍, വയനാട് സ്വദേശി ജീവ, മലപ്പുറം സ്വദേശി റിജുല്‍ ജിത്ത്, മലപ്പുറം സ്വദേശി രാഹുല്‍ രാജ്, കോട്ടയം സ്വദേശി വിവേക് എന്നിവരാണ് കേസിലെ പ്രതികള്‍. കേസില്‍ ഇരകളായ ആറുപേരും സാക്ഷികളാണ്. എന്നാല്‍ അധ്യാപകരെയോ, ഹോസ്റ്റല്‍ വാര്‍ഡനെയോ കേസില്‍ പ്രതിചേര്‍ത്തിട്ടില്ലെന്നതും ശ്രദ്ധേയമാണ്.
അതിക്രൂരമായ പീഡനമാണ് പ്രതികള്‍ ഇരകള്‍ക്ക് നേരെ ചെയ്തത്. ഇതിന് വ്യക്തമായ തെളിവുകളും അന്വേഷണസംഘം ശേഖരിച്ചിട്ടുണ്ട്. അതിനാല്‍ തന്നെ പ്രതികള്‍ നല്‍കിയ മുന്‍കൂര്‍ ജാമ്യാപേക്ഷയും ജാമ്യാപേക്ഷയും കോടതി അംഗീകരിച്ചിരുന്നില്ല. നിലവില്‍ പ്രതികള്‍ റിമാന്‍ഡിലാണ്. ഇന്ന് കുറ്റപത്രം സമര്‍പ്പിക്കുന്നതോടെ കേസ് വിചാരണ നടപടികളിലേക്ക് കടക്കും.
Keywords: Kottayam Nursing college, Charge sheet, Ragging, Court
COMMENTS