Kollam corporation fines CPM
കൊല്ലം: സംസ്ഥാന സമ്മേളനത്തിനായി കൊല്ലം നഗരം കൊടിതോരണങ്ങള്‍ കൊണ്ടു നിറച്ച സി.പി.എമ്മിന് പിഴയിട്ട് കോര്‍പ്പറേഷന്‍. 3.5 ലക്ഷം രൂപ പിഴയടയ്ക്കണെമന്ന് പാര്‍ട്ടി ജില്ലാ സെക്രട്ടറിക്ക് കോര്‍പ്പറേഷന്‍ നോട്ടീസ് നല്‍കി. സി.പി.എം നേതൃത്വം നയിക്കുന്ന എല്‍.ഡി.എഫ് ഭരണസമിതി തന്നെയാണ് കൊല്ലം കോര്‍പറേഷന്‍ ഭരിക്കുന്നതെന്നതും ശ്രദ്ധേയമാണ്.
കൊല്ലം നഗരം മുഴുവന്‍ കൊടിതോരണങ്ങള്‍ കൊണ്ട് നിറച്ചിരിക്കുകയാണെന്നും ഇരുന്നോറോളം പരാതികളാണ് ഇതിനെതിരെ ലഭിച്ചിരിക്കുന്നതെന്നും ഇത് ചെയ്തവരുടെ പേര് പറയാന്‍ പരാതിക്കാര്‍ക്ക് ഭയമാണെന്നും കഴിഞ്ഞ ദിവസം ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഇതേതുടര്‍ന്നാകാം കോര്‍പറേഷന്റെ നടപടി.
അതേസമയം സി.പി.എം ഫീസ് അടച്ച് അനുമതി തേടിയിരുന്നെങ്കിലും കോര്‍പറേഷന്‍ അനുമതി നല്‍കിയിരുന്നില്ല. സി.പി.എം പിഴ അടയ്ക്കുമോയെന്നതും കണ്ടറിയേണ്ടതാണ്.
Keywords: Kollam corporation, CPM, Fine, High court
COMMENTS