Kalamassery college ganga case
കൊച്ചി: കളമശേരി പോളിടെക്‌നിക് കോളേജ് ഹോസ്റ്റലില്‍ മയക്കുമരുന്ന് പിടിച്ച സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാനക്കാര്‍ അറസ്റ്റില്‍. അഹിന്ദ മണ്ഡല്‍, സുഹൈല്‍ എന്നിവരാണ് അറസ്റ്റിലായത്. കോളേജില്‍ നാല് പായ്ക്കറ്റ് കഞ്ചാവ് എത്തിച്ചത് ഇവരാണെന്ന് പൊലീസ് കണ്ടെത്തി.
ഹോസ്റ്റലില്‍ നിന്ന് നേരത്തെ പിടിയിലായ വിദ്യാര്‍ത്ഥികളില്‍ നിന്ന് പൊലീസ് പൂര്‍വ വിദ്യാര്‍ത്ഥികളായിരുന്ന ആഷിഖ്, ഷാലിഫ് എന്നിവരിലെത്തിയിരുന്നു. ഇവര്‍ക്കാണ് വിദ്യാര്‍ത്ഥികള്‍ യു.പി.ഐ വഴി 16,000 രൂപ കൈമാറിയത്.
ആറു മാസത്തോളമായി ഇവരില്‍ നിന്നും കഞ്ചാവ് വാങ്ങാന്‍ തുടങ്ങിയെട്ടെന്ന് വിദ്യാര്‍ത്ഥികള്‍ മൊഴി നല്‍കിയിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ഇതര സംസ്ഥാനക്കാരിലേക്ക് പൊലീസ് എത്തുന്നത്.
Keywords: Kalamassery polytechnic college, Ganga case, Arrest, Bengal
COMMENTS