ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസണ്‍ തുടങ്ങി. ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിട്ട എസ് ആർ എച്ച് 44 റണ്‍സിന്റെ വിജയമാണ് നേടിയത...
ഐ പി എല്ലില്‍ സണ്‍റൈസേഴ്സ് ഹൈദരാബാദ് വിജയത്തോടെ സീസണ്‍ തുടങ്ങി. ഇന്ന് രാജസ്ഥാൻ റോയല്‍സിനെ നേരിട്ട എസ് ആർ എച്ച് 44 റണ്‍സിന്റെ വിജയമാണ് നേടിയത്.
ഹൈദരാബാദ് മുന്നില്‍ വെച്ച 287 എന്ന വിജയലക്ഷ്യം പിന്തുടർന്ന രാജസ്ഥാന് 242/6 റണ്‍സേ എടുക്കാൻ ആയുള്ളൂ.
ആദ്യം ബാറ്റു ചെയ്ത സണ്‍ റൈസേഴ്സ് 20 ഓവറില്‍ 286 -6 റണ്‍സാണ് അടിച്ചു കൂട്ടിയത്. ട്രാവിസ് ഹെഡും അഭിഷേക് ശർമ്മയും ചേർന്ന് ഗംഭീര തുടക്കമാണ് എസ് ആർ എച്ചിന് നല്‍കിയത്.
സഞ്ജു സാംസണും ദ്രുവ് ജുറലും രാജസ്ഥാനായി പൊരുതി നോക്കി എങ്കിലും എത്തിപ്പിടിക്കാൻ ആവുന്ന ദൂരത്തില്‍ ആയിരുന്നില്ല ലക്ഷ്യം. തുടക്കത്തില്‍ യശസ്വി ജയ്സ്വാള്‍ (1), റിയാൻ പരാഗ് (4), നിതീഷ് റാണ (11) എന്നിവരെ നഷ്ടമായത് രാജസ്ഥാന് തിരിച്ചടിയായി.
Key Words: IPL, Sunrisers Hyderabad, Sports, Cricket
COMMENTS