ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ പുതിയ സീസണ്‍ ശനിയാഴ്ച ഈഡൻ ഗാർഡൻസില്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ കെ ...
ഇന്ത്യൻ പ്രീമിയർ ലീഗ് 2025 ലെ പുതിയ സീസണ്‍ ശനിയാഴ്ച ഈഡൻ ഗാർഡൻസില്‍ ആരംഭിക്കും. നിലവിലെ ചാമ്പ്യന്മാരായ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് (കെ കെ ആർ) റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെ (ആർ സി ബി) നേരിടുന്നതോടെയാണ് ഇന്ത്യൻ ക്രിക്കറ്റ് മാമാങ്കത്തിന് തുടക്കമാകുക.
ആരാധകർക്ക് സ്റ്റാർ സ്പോർട്സ് നെറ്റ്‌വർക്കിലും ജിയോഹോട്ട്സ്റ്റാറിലും മത്സരം തത്സമയം കാണാൻ കഴിയും, ഇന്ത്യൻ സമയം രാത്രി 7:30 ന് മത്സരം ആരംഭിക്കും. ഇന്ത്യയുടെ ടി20 ലോകകപ്പ് വിജയത്തിന് ശേഷം ഫോർമാറ്റില്‍ നിന്ന് വിരമിച്ചതിന് ശേഷം ആദ്യമായി ടി 20യില്‍ ഇന്ത്യൻ ക്രിക്കറ്റ് ഐക്കണ്‍ വിരാട് കോഹ്‌ലി കളിക്കുന്നത് കാണാനും കാണികൾ ഏറെ എത്തും.പുതിയ ക്യാപ്റ്റന്മാരായി കെ കെ ആറിനെ നയിക്കുന്നത് അജിൻക്യ രഹാനെ, ആർ സി ബിയെ വേണ്ടി രജത് പട്ടീദർ എന്നിവരാണ്.
കഴിഞ്ഞ വർഷത്തെ മെഗാ ലേലത്തിന് ശേഷം, ഇരു ടീമുകളും അവരുടെ ടീമുകളില്‍ കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. കിരീടം നിലനിർത്താനാണ് കെ കെ ആർ ഇറങ്ങുന്നത്. അതേസമയം പട്ടീദർ നയിക്കുന്ന ആർ സി ബി അവരുടെ മുൻകാല തോല്‍വികളെ ഇക്കുറി വിജയമാക്കാനാണ് ശ്രമിക്കുക
കണക്കുകളിൽ ആർ സി ബിയെക്കാള്‍ കെ കെ ആറിനാണ് മേല്‍ക്കൈ, 34 മത്സരങ്ങളില്‍ 20 എണ്ണത്തിലും വിജയിച്ചു. കഴിഞ്ഞ അഞ്ച് മത്സരങ്ങളിലും കൊല്‍ക്കത്തയാണ് ആധിപത്യം പുലർത്തിയത്, 2022 ലെ ഐ പി എല്‍ സീസണിലാണ് ആർ സി ബി കെ കെ ആറിനെതിരെ അവസാനമായി വിജയിച്ചത്.
Key Words: IPL, Cricket
COMMENTS