റായ്പൂർ: വിരമിച്ചുവെങ്കിലും പോരാട്ട വീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് സൂപ്പർ താരങ്ങൾ തെളിയിച്ച മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യ...
റായ്പൂർ: വിരമിച്ചുവെങ്കിലും പോരാട്ട വീര്യം ഒട്ടും കുറഞ്ഞിട്ടില്ലെന്ന് സൂപ്പർ താരങ്ങൾ തെളിയിച്ച മത്സരത്തിൽ സച്ചിൻ ടെണ്ടുൽക്കർ നയിച്ച ഇന്ത്യ മാസ്റ്റേഴ്സ് ആറു വിക്കറ്റിനാണ് വിജയിച്ചു.
ബ്രയന്‍ ലാറ നയിച്ച വെസ്റ്റ് ഇൻഡീസ് ടീമിനെയാണ് ഇന്ത്യ കീഴടക്കി മാസ്റ്റേഴ്സ് ലീഗ് ട്വൻ്റി20 കിരീടം സ്വന്തമാക്കിയത്. ബോളിങ്ങിലും ബാറ്റിങ്ങിലും ഇന്ത്യൻ താരങ്ങൾ ഗംഭീര പ്രകടനമാണ് കാഴ്ചവച്ചത്.
ടോസ് നേടിയ വെസ്റ്റിൻഡീസ് ബാറ്റിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ അവർ 148 റൺസ് നേടി. 41 പന്തിൽ അഞ്ച് ഫോറും ഒരു സിക്സും സഹിതം 57 റൺസ് എടുത്ത സിമൺസാണ് വെസ്റ്റ് ഇന്ത്യൻ നിരയിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ചത്.
ഓപ്പണർ ഡ്വയിൻ സ്മിത്ത് 45 റൺസെടുത്ത് പുറത്തായി. ഓപണറായി ഇറങ്ങിയ ക്യാപ്റ്റൻ ബ്രയൻ ലാറ 6 പന്തിൽ 6 റൺസുമായി മടങ്ങി.
50 പന്തിൽ ഒമ്പത് ഫോറും മൂന്ന് സിക്സും സഹിതം 74 റൺസ് എടുത്ത അമ്പാട്ടി റായിഡുവാണ് ഇന്ത്യൻ ജയം അനായാസമാക്കിയത്.
ക്യാപ്റ്റൻ സച്ചിൻ ടെണ്ടുൽക്കർ 18 പന്തിൽ രണ്ടു ഫോറും ഒരു സിക്സും ഉൾപ്പെടെ 25 റൺസ് എടുത്തു.
9 പന്തിൽ 16 റൺസുമായി പുറത്താകാതെ നിന്ന സ്റ്റുവർട്ട് ബിന്നിയാണ് ഇന്ത്യയുടെ വിജയം ഉറപ്പാക്കിയത്.
Keywords: Masters cup, India, West Indies, Cricket, Sachin Tendulkar, Brayan Lara
COMMENTS