High court denies MS solutions CEO's anticipatory bail
കൊച്ചി: ചോദ്യപേപ്പര്‍ ചോര്‍ച്ച കേസില്‍ എം.എസ് സൊലൂഷന്‍സ് സി.ഇ.ഒ മുഹമ്മദ് ഷുഹൈബിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പത്താം ക്ലാസിന്റെയും പ്ലസ് വണ്ണിന്റെയും ചോദ്യപേപ്പറുകളാണ് എം.എസ് സൊലൂഷന്‍സ് യൂട്യൂബ് ചാനലിലൂടെ ചോര്‍ന്നത്.
ഇതേതുടര്‍ന്ന് ഷുഹൈബിനെ ഒന്നാം പ്രതിയാക്കി പൊലീസ് കേസെടുത്തിരുന്നു. ഇതോടെ ഇയാള്‍ ഒളിവില്‍ പോകുകയും സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ ജാമ്യഹര്‍ജി നല്‍കുകയുമായിരുന്നു. എന്നാല്‍ കോടതി ഹര്‍ജി തള്ളിയതോടെ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
കേസില്‍ മലപ്പുറത്തെ സ്വകാര്യ സ്ഥാപനത്തിലെ പ്യൂണ്‍ അബ്ദുള്‍ നാസര്‍ കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. അധ്യാപകരായ ഫഹദ്, ജിഷ്ണു എന്നിവരും നേരത്തെ അറസ്റ്റിലായിരുന്നു.
Keywords: High court, MS solutions CEO, Anticipatory bail, Police
COMMENTS