`Empuran' book my show app ticket booking
കൊച്ചി: ഇന്ത്യന്‍ സിനിമയില്‍ പുതിയ റിക്കാര്‍ഡുമായി പൃഥ്വിരാജ് ചിത്രം എമ്പുരാന്‍. മോഹന്‍ലാലിനെ നായകനാക്കി നടന്‍ പൃഥ്വിരാജ് സുകുമാരന്‍ സംവിധാനം ചെയ്ത എമ്പുരാന്‍ റിലീസിന് മുന്‍പു തന്നെ ഓള്‍ ഇന്ത്യ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ്ങില്‍ തരംഗം സൃഷ്ടിച്ച് മുന്നേറുന്നു.
മാര്‍ച്ച് 21 ന് രാവിലെ 9 മണിക്ക് ആരംഭിച്ച അഡ്വാന്‍സ് ബുക്കിങ്ങ് 24 മണിക്കൂറുകള്‍ പിന്നിടുമ്പോള്‍ 645K ടിക്കറ്റുകളാണ് ബുക്ക് മൈ ഷോയിലൂടെ മാത്രം വിറ്റുപോയിരിക്കുന്നത്. ഇന്ത്യയില്‍ ഇതാദ്യമായാണ് ഒരു ചിത്രത്തിന്റെ അഡ്വാന്‍സ് ടിക്കറ്റ് ബുക്കിങ് 24 മണിക്കൂറിനുക്കുള്ളില്‍ ഇത്രയും വിറ്റുപോകുന്നത്.
ഇതോടെ ഇന്ത്യന്‍ സിനിമയിലെ ബിഗ് ബജറ്റ് തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളുടെയെല്ലാം റെക്കോര്‍ഡ് എമ്പുരാന്‍ ഭേദിച്ചിരിക്കുകയാണ്. ലൈക്ക പ്രൊഡക്ഷന്‍സ്, ശ്രീ ഗോകുലം മൂവീസ് , ആശിര്‍വാദ് സിനിമാസ് എന്നിവയുടെ ബാനറില്‍ സുഭാസ്‌കരന്‍, ഗോകുലം ഗോപാലന്‍, ആന്റണി പെരുമ്പാവൂര്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.
Keywords: Empuran Movie, Book my show app, Ticket booking, Record
COMMENTS