Asha workers and government discussion failed
തിരുവനന്തപുരം: സെക്രട്ടേറിയേറ്റിനു മുന്നില്‍ സമരം നടത്തുന്ന ആശ പ്രവര്‍ത്തകരുമായി സര്‍ക്കാര്‍ നടത്തിയ ചര്‍ച്ച പരാജയം. ഇതേതുടര്‍ന്ന് നാളെ നിരാഹാര സമരം ആരംഭിക്കുമെന്ന് ആശ പ്രവര്‍ത്തകര്‍ അറിയിച്ചു. നാളെ രാവിലെ 11 മണിക്ക് നിരാഹാര സമരം ആരംഭിക്കുമെന്നും അവര്‍ വ്യക്തമാക്കി.
എന്‍.എച്ച്.എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്ററുമായുള്ള ചര്‍ച്ചയില്‍ സമരക്കാരുടെ ആവശ്യങ്ങളൊന്നും ചര്‍ച്ച ചെയ്യപ്പെട്ടില്ല. സമരത്തില്‍ നിന്ന് പിന്മാറണമെന്നും സര്‍ക്കാരിന്റെ ഖജനാവ് കാലിയാണെന്നുമാണ് എന്‍എച്ച്എം മിഷന്‍ സ്റ്റേറ്റ് കോര്‍ഡിനേറ്റര്‍ പറഞ്ഞത്.
ഓണറേറിയം മാനദണ്ഡം മാത്രമാണ് ചര്‍ച്ചയായത്. അതേസമയം ഏറെ പ്രതീക്ഷയോടെയാണ് തങ്ങള്‍ ചര്‍ച്ചയ്ക്ക് വന്നതെന്നും എന്നാല്‍ നിരാശയോടെയാണ് മടങ്ങുന്നതെന്നും ആശപ്രവര്‍ത്തകര്‍ പറഞ്ഞു.
Keywords: Asha workers, Government, Discussion, Fail
COMMENTS