തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയറായി പ്രശസ്ത ആഫ്രിക്കന്‍ മാധ്യമ പ്രവര...
തിരുവനന്തപുരം : കേരള മീഡിയ അക്കാദമിയുടെ മുഖമാസികയായ 'മീഡിയ'യുടെ 2025ലെ മീഡിയ പേഴ്സണ്‍ ഓഫ് ദി ഇയറായി പ്രശസ്ത ആഫ്രിക്കന്‍ മാധ്യമ പ്രവര്‍ത്തക മരിയം ഔഡ്രാഗോയെ തിരഞ്ഞെടുത്തു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെ ബലാത്സംഗം ഉള്‍പ്പെടെയുള്ള ലൈംഗികാതിക്രമം നടത്തുന്ന ദുഷ്ടശക്തികള്‍ക്കെതിരെ സ്തോഭജനകമായ റിപ്പോര്‍ട്ടുകള്‍ നിരന്തരം പ്രസിദ്ധീകരിക്കുന്ന മരിയം അന്താരാഷ്ട്ര ശ്രദ്ധ ഇതിനകം നേടിയിട്ടുണ്ട്.
ആഫ്രിക്കന്‍ രാജ്യത്തെ ഒരു ജേണലിസ്റ്റിനെ ഇതാദ്യമായി അംഗീകരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവുമാണ് അവാര്‍ഡ് ഏപ്രില്‍ സമ്മാനിക്കുമെന്ന് കേരള മീഡിയ അക്കാദമി ചെയര്‍മാന്‍ ആര്‍ എസ് ബാബു അറിയിച്ചു.
2023ല്‍ സ്ലോവാക്യയിലെ പാവ്ലോ ഹോള്‍സോവയേയും 2024ല്‍ അല്‍-ജസീറ ചാനലിന്റെ ഗാസ ബ്യൂറോ ചീഫായിരുന്ന, ഇസ്രേല്‍ ആക്രമണത്തില്‍ പരിക്കേറ്റ അല്‍ ദഹ്ദൂദിനെയുമായിരുന്നു ഈ അവാര്‍ഡിന് തിരഞ്ഞെടുത്തിരുന്നത്.
ഇസ്രേല്‍ ബോംബാക്രമണത്തില്‍ ദെഹ്ദൂദിന്റെ നാലു കുടുംബാംഗങ്ങള്‍ കൊല്ലപ്പെടുകയുണ്ടായി. ഇന്‍വെസ്റ്റിഗേറ്റീവ് ജേണലിസ്റ്റുകളുടെ സാര്‍വദേശീയ സംഘടനയുടെ ഇന്ത്യന്‍ പ്രതിനിധികളുടെ കൂടി അഭിപ്രായം കേട്ട് മീഡിയ മാഗസിന്റെ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗങ്ങളുടെ നിര്‍ദ്ദേശത്തോടെയും അംഗീകാരത്തോടെയുമാണ് ഈ തിരഞ്ഞെടുപ്പ്. ഇത്തവണ പ്രത്യേക പരാമര്‍ശത്തിന് നിര്‍ദേശിക്കപ്പെട്ടിട്ടുള്ളത് രണ്ടു പേരുകളാണ്. ഉക്രൈനിലെ നതാലിയ ഗുമെനിയുക്കും (Nataliya Gumenyuk) അല്‍ ജസീറ ചാനലിന്റെ അവതാരകയായ എലിസബത്ത് പുരാനമിനുമാണ് (Elizabeth Puranam| ഈ രണ്ടുപേര്‍.
ഉക്രൈന്‍-റഷ്യ യുദ്ധത്തിനിടയില്‍ ഉക്രൈനില്‍നിന്നും കുട്ടികളെ റഷ്യന്‍ സൈന്യം തട്ടിക്കൊണ്ടുപോകുന്നു എന്ന നതാലിയയുടെ വാര്‍ത്തയെത്തുടര്‍ന്നാണ് റഷ്യന്‍ പ്രസിഡന്റ് വ്ളാഡിമിര്‍ പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്. പലസ്തീനിലെയും സിറിയയിലെയും മിഡില്‍ ഈസ്റ്റിലെയും സംഭവവികാസങ്ങള്‍ ഏറ്റവുമധികം അവതരിപ്പിച്ച മാധ്യമപ്രവര്‍ത്തക എന്ന പ്രത്യേകത എലിസബത്തിനുണ്ട്. ന്യൂസിലണ്ട് സ്വദേശിയാണ്.
Key Words: African Journalist Mariam Ouedraogo
COMMENTS