എംപുരാന്‍' ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് മാര്‍ച്ച് 25ന് രാവിലെ 63 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ്...
എംപുരാന്‍' ചിത്രത്തിന്റെ അഡ്വാന്‍സ് ബുക്കിംഗ് മാര്‍ച്ച് 25ന് രാവിലെ 63 കോടി രൂപ പിന്നിട്ടു. ഇന്ത്യയില്‍ ആദ്യമായിട്ടാണ് ഒരു ചിത്രം റിലീസ് ചെയ്യും മുമ്പേ ഇത്രയും ടിക്കറ്റ് വിറ്റുപോകുന്നത്. വിറ്റതില്‍ കൂടുതലും മലയാളം പതിപ്പിന്റെ ടിക്കറ്റുകളാണ്.
ഇതരഭാഷകളിലും പ്രമോഷന്‍ അതിന്റെ പീക്കില്‍ എത്തിയതോടെ രണ്ടു ദിവസം കൊണ്ട് പ്രീബുക്കിംഗ് ഇനിയും ഉയരുമെന്നാണ് പ്രതീക്ഷ. അങ്ങനെ സംഭവിച്ചാല്‍ മാര്‍ച്ച് 27ന് പുലര്‍ച്ചെ ആദ്യ ഷോ നടക്കും മുമ്പേ ചിത്രം 100 കോടി ക്ലബില്‍ ഇടംപിടിക്കും. കേരളത്തില്‍ മാത്രം 750ലേറെ സ്‌ക്രീനുകളില്‍ ചിത്രം റിലീസ് പ്രദര്‍ശിപ്പിക്കുന്നുണ്ട്.
സമീപകാലത്ത് ഒരു ചിത്രവും കേരളത്തില്‍ ഇത്രയേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്തിട്ടില്ല. രണ്ടാഴ്ച ഹൗസ്ഫുള്ളായി ചിത്രം ഓടിയാല്‍ മലയാളത്തിലെ കളക്ഷന്‍ റെക്കോഡുകള്‍ മറികടക്കാന്‍ ചിത്രത്തിനാകും.
സ്‌കൂള്‍ അടച്ചതും തുടര്‍ച്ചയായി അവധികള്‍ വരുന്നതും ചിത്രത്തിന് ഗുണം ചെയ്യുമെന്നാണ് കണക്കുകൂട്ടല്‍. പരിധിവിട്ടുള്ള വയലന്‍സ് ചിത്രത്തില്‍ ഉണ്ടാകില്ലെന്ന സംവിധായകന്‍ പൃഥ്വിരാജിന്റെ ഉറപ്പും കുടുംബങ്ങളെ തീയറ്ററിലേക്ക് നയിച്ചേക്കും.
ഓരോ ഭാഷയിലും അവിടുത്തെ പ്രമുഖ താരങ്ങളെയും ഇന്‍ഫ്ളുവേഴ്സിനെയും പരമാവധി ഉപയോഗപ്പെടുത്തിയുള്ള പ്രമോഷന്‍ തന്ത്രങ്ങളാണ് അണിയറക്കാര്‍ നടപ്പിലാക്കിയത്.
Key Words : Advance Bookings, Empuraan, Movie
COMMENTS