ADGP Manoj Abraham, who is in charge of law and order, directed the IGs of the South and North regions to take strict action against fake online news
നടപടി പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യയുടെ പരാതിയില്‍
തിരുവനന്തപുരം : ബ്ലാക്ക് മെയിലിംഗും പണപ്പിരിവും ലക്ഷ്യമിട്ടുള്ള വ്യാജ ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകള്‍ക്കും യൂട്യൂബ് ചാനലുക്കുമെതിരേ കര്‍ശന നടപടിക്ക് ക്രമസമാധാന പാലന ചുമതലയുള്ള എ.ഡി.ജി.പി മനോജ് എബ്രഹാം ദക്ഷിണ - ഉത്തര മേഖലാ ഐ.ജിമാര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
കേരളത്തിലെ പ്രധാന സ്വതന്ത്ര ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലുകളുടെ അപ്പക്‌സ് ബോഡിയായ കോം ഇന്ത്യ (കോണ്‍ഫെഡറേഷന്‍ ഒഫ് ഓണ്‍ലൈന്‍ മീഡിയ ഇന്ത്യ) നല്‍കിയ പരാതിയിലാണ് നടപടി.
മുഖ്യമന്ത്രിക്കും ഡി.ജിപിക്കും എ.ഡി.ജി.പിക്കും പരാതി നല്കിയിരുന്നു. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ സംസ്ഥാനത്ത് വ്യാപകമായി ബിസിനസ് സ്ഥാപനങ്ങള്‍, വ്യവസായികള്‍, ആശുപത്രികള്‍, മത - രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ളവരെ ഭീക്ഷണിപ്പെടുത്തി പണം ആവശ്യപ്പെടുന്ന നിരവധി സംഭവങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തുവെന്ന് കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യനും സെക്രട്ടറി കെ.കെ ശ്രീജിത്തും പരാതിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.
മാധ്യമപ്രവര്‍ത്തന പരിചയമോ മീഡിയാ പശ്ചാത്തലമോ ഇല്ലാതെ തട്ടിപ്പിനു മാത്രം നടത്തപ്പെടുന്ന ഇത്തരം വ്യാജ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ ഉള്‍പ്പെടെ സാമൂഹ്യവിരുദ്ധ ശക്തികള്‍ പ്രവര്‍ത്തിക്കുന്നതായി പരാതിയില്‍ പറയുന്നു.
ചിലര്‍ വെബ്‌സൈറ്റു പോലുമില്ലാതെ ഫേസ്ബുക്ക് പേജില്‍ തലക്കെട്ടുകള്‍ നല്കി മീഡിയ എന്ന പേരില്‍ സ്ഥാപനങ്ങളെ സമീപിക്കുന്നതും പതിവാണ്. ഇത്തരം മാധ്യമങ്ങളില്‍ ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവ് നടക്കുന്നുണ്ട്. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ ബ്ലാക്‌മെയിലിങ്ങിനെ കുറിച്ച് നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നതും കോം ഇന്ത്യ ചൂണ്ടികാട്ടുന്നു.
പരാതി ലഭിച്ച ഉടന്‍ എഡിജിപി അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വിവിധ പൊലീസ് സ്റ്റേഷനുകളില്‍ സമാന സംഭവങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികളും പൊലീസ് പരിശോധിക്കും.
വ്യാജ വാര്‍ത്തകളുടെ പേരില്‍ മതസ്പര്‍ദ്ധ വളര്‍ത്തുന്നതരം വാര്‍ത്തകളും ഇത്തരം കൂട്ടായ്മകള്‍ പടച്ചുവിടുന്നുണ്ട്. പണം നല്‍കിയില്ലെങ്കില്‍ വാര്‍ത്ത നല്കുമെന്ന് പറഞ്ഞു ജനപ്രതിനിധികളെ ഉള്‍പ്പെടെ ഭീക്ഷണിപ്പെടുത്തിയതായ പരാതികളും ഉണ്ടായിട്ടുണ്ട്.
Summary: ADGP Manoj Abraham, who is in charge of law and order, directed the IGs of the South and North regions to take strict action against fake online news portals and YouTube channels aimed at blackmailing and extorting money.
COMMENTS