കോഴിക്കോട് : ലഹരി മരുന്നിന് അടിമയായ ജേഷ്ഠന്‍ വാളുപയോഗിച്ച് അനുജന്റെ തലയ്ക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവ...
കോഴിക്കോട് : ലഹരി മരുന്നിന് അടിമയായ ജേഷ്ഠന്‍ വാളുപയോഗിച്ച് അനുജന്റെ തലയ്ക്ക് വെട്ടിപ്പരുക്കേല്‍പ്പിച്ചു. കോഴിക്കോട് താമരശ്ശേരി ചമലിലാണ് സംഭവം. ചമല്‍ സ്വദേശി അഭിനന്ദിനാണ്(23) വെട്ടേറ്റത്.
ലഹരിക്കടിമയായ സഹോദരന്‍ അര്‍ജുനാണ് വെട്ടിയത്. ഇന്ന് വൈകീട്ട് 5.15 ഓടെയായിരുന്നു സംഭവം. ചമല്‍ കാരപ്പറ്റ ക്ഷേത്രത്തിലെ കുരുതിത്തറയിലെ വാളെടുത്ത് വീട്ടില്‍ എത്തിയാണ് അര്‍ജുന്‍ അനുജനെ ആക്രമിക്കച്ചത്.
ലഹരിക്കടിമയായ അര്‍ജുനെ വിമുക്തി കേന്ദ്രത്തില്‍ അയച്ചതിന്റെ പ്രതികാരമായിട്ടാണ് ആക്രമിച്ചതെന്നാണ് നാട്ടുകാര്‍ പറയുന്നത്. രണ്ടു പേരും ഒരേ വീട്ടിലാണ് താമസം. അര്‍ജുന്‍ ക്ഷേത്രത്തില്‍ നിന്ന് വാളുമായി പോകുന്നതിന്റെ സി സി ടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു.
Key Words: Guruthithara,Rehabilitation Center, Stabbed
COMMENTS