പെരുവന്താനം : കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി കൊമ്പന്‍പാറയിലാണ് സംഭവം. ഇസ്മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മര...
പെരുവന്താനം : കാട്ടാനയുടെ ആക്രമണത്തില്‍ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം. ഇടുക്കി കൊമ്പന്‍പാറയിലാണ് സംഭവം. ഇസ്മയിലിന്റെ ഭാര്യ സോഫിയ (45) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ചെന്നാപ്പാറ മുകള്‍ ഭാഗത്തുനിന്നു കൊമ്പന്‍പാറയിലേക്കുള്ള വഴിയെ നടന്നു പോകുന്നതിനിടെയാണ് സോഫിയയെ കാട്ടാന ആക്രമിച്ചത്. സമീപമുള്ള അരുവിയില്‍ കുളിക്കാനായി പോകുകയായിരുന്നു. വനത്തോട് ചേര്‍ന്നു കിടക്കുന്ന മേഖലയാണിത്.
ഏറെ നേരമായിട്ടും കാണാത്തതിനെ തുടര്‍ന്നു വീട്ടിലുണ്ടായിരുന്ന മകന്‍ അന്വേഷിച്ചെത്തിയപ്പോഴാണ് കൊമ്പന്‍പാറയ്ക്ക് സമീപം കാട്ടാനയുടെ ചവിട്ടേറ്റ നിലയില്‍ സോഫിയയെ കണ്ടെത്തിയത്. സംഭവശേഷം ഏറെനേരം മൃതദേഹത്തിനു സമീപം ആന നിലയുറപ്പിച്ചു. പിന്നീട് ആന പോയെങ്കിലും പ്രദേശത്ത് പ്രതിഷേധം തുടരുകയാണ്. ജില്ലാ കലക്ടര്‍ എത്തിയതിനു ശേഷമേ മൃതദേഹം മാറ്റൂ എന്നാണ് പ്രതിഷേധക്കാര്‍ പറയുന്നത്.
Key Words: Wild Animal Attack
COMMENTS