തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികൾ ഉണ്ടെന്ന് ശശി തരൂർ എംപി . ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്ത...
തിരുവനന്തപുരം : കോൺഗ്രസ് പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റ് വഴികൾ ഉണ്ടെന്ന് ശശി തരൂർ എംപി .
ഇന്ത്യൻ എക്സ്പ്രസ് ദിനപത്രത്തിന് നൽകിയ അഭിമുഖത്തിലാണ് പാർട്ടിയെ വീണ്ടും വെട്ടിലാക്കി കൊണ്ട് തിരൂർ രംഗത്ത് വന്നിരിക്കുന്നത്.
അടുത്തിടെ ഇടതുപക്ഷ സർക്കാരിൻ്റെ നയങ്ങളെ പ്രകീർത്തിച്ചുകൊണ്ട് തിരൂർ എഴുതിയ ലേഖനം ഏറെ വിവാദത്തിലാവുകയും കോൺഗ്രസ് പാർട്ടിയെ പ്രതിരോധത്തിൽ ആക്കുകയും ചെയ്തിരുന്നു. ഇതിനെ തുടർന്ന് ഡൽഹിയിൽ രാഹുൽ ഗാന്ധിയുമായി തരൂർ കോടിക്കാഴ്ച നടത്തിയിരുന്നു.
രാഹുലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കാര്യമായ മഞ്ഞുരുക്കം ഉണ്ടായില്ല എന്നതിൻറെ സൂചന കൂടിയാണ് തരൂർ നൽകിയിരിക്കുന്ന പുതിയ അഭിമുഖം.
കോൺഗ്രസ് പാർട്ടിക്ക് തന്നെ വേണ്ടെങ്കിൽ തനിക്ക് മുന്നിൽ മറ്റു വഴികൾ പലതും ഉണ്ടെന്ന് തരൂർ പറയുന്നു.
മറ്റേതെങ്കിലും പാർട്ടിയിൽ പോകുമെന്ന് തരൂർ തൽക്കാലം പറയുന്നില്ല. പകരം തനിക്ക് പുസ്തകങ്ങൾ എഴുതാൻ
നുണ്ടെന്നും ലോകം മുഴുവൻ പ്രസംഗത്തിനായി തനിക്ക് ക്ഷണമുണ്ടെന്നും അങ്ങനെ പല വഴികളും തനിക്ക് മുന്നിലുണ്ടെന്നും തരൂർ പറയുന്നു.
ഇപ്പോഴത്തെ നിലയിൽ പോവുകയാണെങ്കിൽ 2026 ലും സംസ്ഥാനത്ത് കോൺഗ്രസിന് തിരിച്ചടി നേരിടേണ്ടി വന്നേക്കുമെന്ന് തരൂർ അഭിമുഖത്തിൽ പറയുന്നു. കേരളത്തിലെ കോൺഗ്രസ് പാർട്ടിയെ നയിക്കാൻ ശക്തനായ നേതാവില്ല.
ത തൻ്റെ കഴിവുകൾ പാർട്ടി ഉപയോഗപ്പെടുത്തുന്നില്ല. എന്നെ പാർട്ടിക്ക് വേണ്ടെങ്കിൽ എനിക്ക് മറ്റു വഴികൾ ഉണ്ട് എന്നാണ് തരൂർ പറയുന്നത്.
വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തരൂരിന് മുഖ്യമന്ത്രി സ്ഥാനം നോട്ടം ഉണ്ടെന്നാണ് അദ്ദേഹത്തിൻറെ അഭിമുഖത്തെ കുറിച്ച് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കോൺഗ്രസ് നേതൃത്വം ഇക്കാര്യത്തിൽ അനുകൂലമായ നിലപാട് അല്ല എടുത്തിട്ടുള്ളത്.
കോൺഗ്രസ് പാർട്ടിക്കാർ അല്ലാത്തവർ പോലും തിരുവനന്തപുരത്ത് തനിക്കുവേണ്ടി വോട്ട് ചെയ്തിട്ടുണ്ട് എന്നും അവർ തന്ന വോട്ട് അഭിപ്രായസ്വാതന്ത്ര്യത്തിനു കൂടിയുള്ളതാണെന്നും തരൂർ പറയുന്നു.
Keywords: Shashi Tharoor, Congress party, Thiruvananthapuram, Rahul Gandhi
COMMENTS