വയനാട് : ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍...
വയനാട് : ചൂരല്‍മല മുണ്ടക്കൈ ഉരുള്‍പൊട്ടല്‍ പുനരധിവാസത്തിനുള്ള രണ്ടാംഘട്ട കരട് പട്ടിക തയ്യാറായി. 81 കുടുംബങ്ങളാണ് രണ്ടാംഘട്ട പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്നത്. വാർഡ് പത്തില്‍ 42, പതിനൊന്നില്‍ 29, പന്ത്രണ്ടില്‍ 10 കുടുംബങ്ങളുമാണ് ഉള്‍പ്പെട്ടിരിക്കുന്നത്.
ഉരുള്‍പൊട്ടല്‍ ദുരന്തബാധിതർ സമരം പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പട്ടിക പൂർത്തീകരിച്ചത്. ഇതോടെ ടൗണ്‍ഷിപ്പില്‍ 323 കുടുംബങ്ങളായി. ദുരന്ത മേഖലയിലെ വാസയോഗ്യമല്ലാത്ത വീടുകള്‍ ഉള്‍പ്പെടുന്നവരുടെ ലിസ്റ്റാണ് ഇപ്പോള്‍ പ്രസിദ്ധീകരിച്ചത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് കരട് പട്ടിക അന്തിമമായത്. ആദ്യഘട്ടത്തില്‍ 242 കുടുംബങ്ങളുടെ പട്ടിക പ്രസിദ്ധീകരിച്ചിരുന്നു.
Key Words: Rehabilitation, Churalmala Mundakai Landslide
COMMENTS