P.C George surrender in court
ഈരാറ്റുപേട്ട: മതവിദ്വേഷ പരാമര്‍ശത്തില്‍ പൂഞ്ഞാര്‍ മുന്‍ എം.എല്‍.എ പി.സി ജോര്‍ജ് കോടതിയില്‍ കീഴടങ്ങി. ഹൈക്കോടതിയും മുന്‍കൂര്‍ ജാമ്യം തള്ളിയതിനു പിന്നാലെ ഒളിവിലായിരുന്ന പി.സി ജോര്‍ജ് ഇന്ന് ഹാജരാകുമെന്ന് പൊലീസിനെ അറിയിച്ചിരുന്നെങ്കിലും ബി.ജെ.പി നേതാക്കള്‍ക്കൊപ്പം മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാകുകയായിരുന്നു.
മതവിദ്വേഷ പരാമര്‍ശം നടത്തരുതെന്ന കര്‍ശന നിര്‍ദ്ദേശത്തോടെയാണ് പി.സി ജോര്‍ജിന് മുന്‍കേസുകളില്‍ ജാമ്യം നല്‍കിയയിരുന്നത്. എന്നാല്‍ ഇത് വീണ്ടും ആവര്‍ത്തിച്ചതോടെയാണ് കോടതി ജാമ്യം നിഷേധിച്ചത്.
Keywords: P.C George, Court, Surrender, Police
COMMENTS