Minister R.Bindu about need for private university in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ സര്‍വകലാശാല അനിവാര്യമാണെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ആര്‍.ബിന്ദു. ഇത് കാലത്തിന് അനുസരിച്ചുള്ള നയംമാറ്റമാണെന്നു പറഞ്ഞ മന്ത്രി വിദ്യാഭ്യാസ മുന്നേറ്റത്തിന് സ്വകാര്യ സര്‍വകലാശാലകള്‍ വേണമെന്നും പറഞ്ഞു.
മിക്ക സംസ്ഥാനങ്ങളിലും ഇതിനോടകം സ്വകാര്യ സര്‍വകലാശാലകള്‍ വന്നു കഴിഞ്ഞുവെന്നു പറഞ്ഞ മന്ത്രി കാലത്തിന് അനുസരിച്ച് മാറാതെ പറ്റില്ലെന്നും ആവര്‍ത്തിച്ചു. ഇതുസംബന്ധിച്ച് ബില്ല് നിയമസഭയില്‍ അവതരിപ്പിക്കുമെന്നും ബില്ലുമായി മുന്നോട്ട് പോകുമെന്നും മന്ത്രി വ്യക്തമാക്കി.
ഇന്ന് ഇന്ത്യയിലെ ഒട്ടുമിക്ക സംസ്ഥാനങ്ങളിലും സ്വകാര്യ സര്‍വ്വകലാശാല യാഥാര്‍ത്ഥ്യമായെന്നു ചൂണ്ടിക്കാട്ടിയ മന്ത്രി അതിനാല്‍ അതിന് അയിത്തം കല്പിക്കേണ്ടതില്ലെന്നും എസ്.എഫ്.ഐക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെട്ടിട്ടുണ്ടെന്നും പറഞ്ഞു.
ഏകാഭിപ്രായത്തോടെയാണ് ബില്ല് നിയമസഭയില്‍ എത്തുന്നതെന്നു സി.പി.ഐയുടേത് എതിര്‍പ്പല്ലെന്നും ഉന്നത വിദ്യാഭ്യാസമന്ത്രി വിസിറ്ററാവണം എന്ന നിര്‍ദ്ദേശത്തില്‍ മാത്രമേ അവര്‍ക്ക് വിയോജിപ്പ് ഉള്ളൂവെന്നും വ്യക്തമാക്കി.
മറ്റു സംസ്ഥാനങ്ങളില്‍ വ്യത്യസ്തമായി സാമൂഹിക നിയന്ത്രണമുള്ള ഒന്നാവും കേരളത്തിലെ സ്വകാര്യ സര്‍വ്വകലാശാലയെന്നും മന്ത്രി വ്യക്തമാക്കി.
കാലാനുസൃതമായി പിടിച്ചുനില്‍ക്കണമെങ്കില്‍ സ്വകാര്യ സര്‍വ്വകലാശാലയുമായി മുന്നോട്ടുപോയ പറ്റൂ. രാജ്യത്തെ മറ്റിടങ്ങളില്‍ നിന്ന് കേരളത്തിന് മാറിനില്‍ക്കാനാവില്ല.
സ്വകാര്യ സര്‍വ്വകലാശാലകള്‍ അനുവദിക്കാതിരിക്കുന്നത് മത്സരാധിഷ്ഠിത ലോകത്ത് ഒറ്റപ്പെട്ടുപോകാന്‍ കാരണമാകുമെന്നും മന്ത്രി ആവര്‍ത്തിച്ചു.
Keywords: Minister R.Bindu, Private university, State, SFI, CPI
COMMENTS