Minister A.K Saseendran about wildlife attacks in Kerala
തിരുവനന്തപുരം: സംസ്ഥാനത്ത് വന്യജീവി ആക്രമണങ്ങളെല്ലാം നടക്കുന്നത് ജനവാസമേഖലയിലല്ലെന്ന് ആവര്‍ത്തിച്ച് വനംമന്ത്രി എ.കെ ശശീന്ദ്രന്‍. ആദിവാസികളല്ലാത്തവര്‍ വനത്തില്‍ പോകുന്നതെന്തിനാണെന്ന് ചോദിച്ച മന്ത്രി അത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി.
കഴിഞ്ഞ ദിവസം വന്യജീവി ആക്രമണങ്ങള്‍ എവിടെയാണെന്ന് പരിശോധിക്കണമെന്നുള്ള മന്ത്രിയുടെ പ്രസ്താവന വിവാദമായിരുന്നു. സംസ്ഥാനത്ത് വന്യജീവി ആക്രമണത്തില്‍ മരണമുണ്ടായാല്‍ സാങ്കേതികത്വം നോക്കാതെ സര്‍ക്കാര്‍ വേണ്ടതെല്ലാം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.
അതേസമയം സംസ്ഥാനത്ത് വന്യജീവി ആക്രമണം രൂക്ഷമായ സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ന് അടിയന്തര ഉന്നതതല യോഗം ചേരുന്നുണ്ട്.
Keywords: A.K Saseendran, Wildlife attack, Government
COMMENTS