Kamal Hassan deal with DMK; gets Rajya Sabha seat
ചെന്നൈ: നടന്‍ കമലഹാസന്‍ രാജ്യസഭയിലേക്കെന്ന് സൂചന. ഡി.എം.കെ അവരുടെ രാജ്യസഭാ സീറ്റ് കമലഹാസന് വാഗ്ദാനം ചെയ്തതായാണ് റിപ്പോര്‍ട്ട്. ഇതു സംബന്ധിച്ച് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ നിര്‍ദ്ദേശപ്രകാരം മന്ത്രി ശേഖര്‍ ബാബു കമല്‍ഹാസനുമായി കൂടിക്കാഴ്ച നടത്തി.
നിലവില്‍ നാല് അംഗങ്ങളെ വരെ ഡി.എം.കെയ്ക്ക് രാജ്യസഭയിലേക്ക് വിടാനാവും. അതിന്‍പ്രകാരം കമലഹാസന്റെ പാര്‍ട്ടിയായ മക്കള്‍ നീതി മയ്യത്തില്‍ നിന്നു മത്സരിച്ചാല്‍ സീറ്റു വിട്ടുനല്‍കുമെന്നാണ് ഡി.എം.കെ അറിയിച്ചിരുന്നത്.
ഡി.എം.കെയുമായുള്ള ധാരണ പ്രകാരം മക്കള്‍ നീതി മയ്യം 2024 ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരത്തിനിറങ്ങിയിരുന്നില്ല. അന്ന് കമലഹാസനോട് പിന്മാറാനും ഡി.എം.കെയ്ക്ക് വേണ്ടി പ്രവര്‍ത്തിക്കാനും മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ ആവശ്യപ്പെട്ടിരുന്നു. ആ തീരുമാനത്തിനു പകരമായാണ് ഇപ്പോഴത്തെ രാജ്യസഭാ സീറ്റ് കമലഹാസന് ലഭിക്കുന്നത്.
Keywords: Kamal Hassan, Rajya Sabha seat, DMK, M.K Stalin
COMMENTS