ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിനെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ നടപടി തുടരുന്നതിനിടെ, തിരിച്ചയയ്ക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ മൂന്നാ...
ന്യൂഡൽഹി: അനധികൃത കുടിയേറ്റത്തിനെതിരെ ഡൊണാൾഡ് ട്രംപ് ഭരണകൂടത്തിൻ്റെ നടപടി തുടരുന്നതിനിടെ, തിരിച്ചയയ്ക്കുന്ന ഇന്ത്യൻ കുടിയേറ്റക്കാരുടെ മൂന്നാം സംഘം ഇന്നു വൈകുന്നേരം അമൃത്സറിലെത്തും. മൊത്തം 157 ഇന്ത്യക്കാർ വിമാനത്തിലുണ്ട്. പഞ്ചാബിലും ഹരിയാനയിലും നിന്നുള്ളവരാണ് അധികവും. അമൃത്സർ വിമാനത്താവളത്തിൽ ഇറങ്ങാൻ യുഎസ് സൈനിക വിമാനത്തിന് അനുമതി നല്കിയിട്ടുണ്ട്.
സംഘത്തിൽ പഞ്ചാബിൽ നിന്ന് 65, ഹരിയാനയിൽ നിന്ന് 33, ഗുജറാത്തിൽ നിന്ന് എട്ട്, യുപിയിൽ നിന്ന് 3, ഗോവ, മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽ നിന്ന് 2 വീതം, ഹിമാചൽ, ജമ്മു കശ്മീർ എന്നിവിടങ്ങളിൽ നിന്ന് ഓരോരുത്തർ വീതവും ഉൾപ്പെടുന്നു.
ശനിയാഴ്ച ഇന്ത്യയിലെത്തിയ നാടുകടത്തപ്പെട്ടവരിൽ ബന്ധുക്കൾ കൂടിയായ സന്ദീപ്, പ്രദീപ് എന്നിവരെ പഞ്ചാബ് പോലീസ് വിമാനത്താവളത്തിൽ വച്ച് അറസ്റ്റ് ചെയ്തു. പഞ്ചാബിലെ പട്യാലയിൽ കൊലപാതകക്കേസിൽ പ്രതികളായിരുന്നു ഇവർ. രണ്ട് പ്രതികളും രാജ്പുര ടൗൺ സ്വദേശികളാണെന്നും കൊലപാതകക്കേസിൽ നേരത്തെ തന്നെ കുറ്റവാളികളായി പ്രഖ്യാപിച്ചിട്ടുണ്ടെന്നും പോലീസ് പറഞ്ഞു.
ഇതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോഡി അമേരിക്കയിൽ സന്ദർശനം നടത്തുന്നതിനൊപ്പം അവിടെനിന്ന് നാട് കടത്തപ്പെട്ടവരെയും കയ്യിലും കാലിലും ചങ്ങലയിൽ ബന്ധിച്ചാണ് കൊണ്ടുവന്നത്. ഇതിനെതിരെ രാജ്യവ്യാപകമായ പ്രതിഷേധം ഉയരുന്നുണ്ട്. മോഡിയെ മൈ ഫ്രണ്ട് എന്നാണ് ട്രംപ് വിശേഷിപ്പിച്ചത്.
ബ്രസീലിയൻ പൗരന്മാരെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ടുവരുന്നതിനെതിരെ ആ രാജ്യം പ്രതിഷേധം ഉയർത്തിയതോടെ അമേരിക്ക നയം മാറ്റിയിരുന്നു. എന്നാൽ ഇന്ത്യക്കാരെ ഇപ്പോഴും ചങ്ങലയിൽ ബന്ധിച്ചാണ് കൊണ്ടുവരുന്നത്.
വിവിശുദ്ധ നഗരമായ അമൃത്സറിൽ കുടിയേറ്റക്കാരെ ചങ്ങലയിൽ ബന്ധിച്ച് കൊണ്ട് തള്ളുന്നതിനെതിരെ പഞ്ചാബ് മുഖ്യമന്ത്രി ഭഗവത് സിംഗ് മാൻ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു -
.
COMMENTS