കോട്ടയം : വിദ്വേഷ പരാമര്‍ശ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എം എല്‍ എ യും, ബി ജെ പി നേതാവുമായ പി സി ജോര്‍ജിനെതിരായ കേസില്‍ മുന്‍കൂര്‍ ജാമ്യാപ...
കോട്ടയം : വിദ്വേഷ പരാമര്‍ശ പ്രസംഗവുമായി ബന്ധപ്പെട്ട് മുന്‍ എം എല്‍ എ യും, ബി ജെ പി നേതാവുമായ പി സി ജോര്‍ജിനെതിരായ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ വിധി പറയുന്നത് വീണ്ടും മാറ്റി. നാളത്തേക്കാണ് ജാമ്യാപേക്ഷ മാറ്റിയത്.
ഇരുഭാഗത്തിന്റെയും വിശദമായ വാദം ഇന്ന് കേട്ട ശേഷമാണ് കോട്ടയം ജില്ലാ സെഷന്‍സ് കോടതിയുടെ നടപടി. വിദ്വേഷ പരാമര്‍ശത്തില്‍ പി സി ജോര്‍ജിനെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണ് ഈരാറ്റുപേട്ട പോലീസ് കേസെടുത്തിരുന്നത്.
Key words: Hate Speech, PC George, Anticipatory Bail


COMMENTS