കോട്ടയം : മതവിദ്വേഷ പരാമര്‍ശ കുറ്റ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാം നല്‍കാതെ ഹൈക്കോടതി. ജാമ്യാപേക്ഷ തള്ളി. പി സി യുടെ ജാമ്യാപേക്ഷ ...
കോട്ടയം : മതവിദ്വേഷ പരാമര്‍ശ കുറ്റ കേസില്‍ പി സി ജോര്‍ജിന് മുന്‍കൂര്‍ ജാമ്യാം നല്‍കാതെ ഹൈക്കോടതി. ജാമ്യാപേക്ഷ തള്ളി. പി സി യുടെ ജാമ്യാപേക്ഷ കോട്ടയം ജില്ലാ സെഷന്‍സ് കോടതിയും തള്ളിയിരുന്നു. മതവിദ്വേഷം ഗുരുതര കുറ്റകൃത്യമായി പരിഗണിക്കണമെന്ന് ഹൈക്കോടതി കഴിഞ്ഞ ദിവസം കേസ് പരിഗണിക്കവേ പറഞ്ഞിരുന്നു. പിന്നാലെയാണ് ഇന്ന് മുന്‍കൂര്‍ ജാമ്യം നിരസിച്ചത്.
ജനുവരിയില്‍ നടന്ന ചാനല്‍ ചര്‍ച്ചയിലായിരുന്നു പി സി ജോര്‍ജ് മുസ്ലിം വിരുദ്ധ പരാമര്‍ശം നടത്തിയത്. തുടര്‍ന്ന് പി സി ജോര്‍ജിനെതിരെ മതസ്പര്‍ദ്ധ വളര്‍ത്തല്‍, കലാപാഹ്വാനം തുടങ്ങിയ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി ഈരാറ്റുപേട്ട പൊലീസ് കേസെടുക്കുകയായിരുന്നു. എന്നാല്‍ തന്റെ പരാമര്‍ശം അബദ്ധത്തില്‍ സംഭവിച്ചതാണെന്നും ഉടന്‍തന്നെ മാപ്പ് പറഞ്ഞിരുന്നുവെന്നുമാണ് പി സി ജോര്‍ജ് പ്രതികരിച്ചത്.
Key Words: PC George, Hate speech, Anticipatory Bail


COMMENTS