തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉ...
തിരുവനന്തപുരം: ഏറെ ഒച്ചപ്പാടുണ്ടാക്കിയ നെയ്യാറ്റിൻകര ഗോപൻ സ്വാമിയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നു. മൃതദേഹത്തിൽ നിരവധി മുറിവുകൾ ഉണ്ടായിരുന്നുവെന്നും എന്നാൽ ഇത് മരണകാരണമായിട്ടില്ലെന്നുമാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
റിപ്പോർട്ട് പ്രകാരം മരണത്തിൽ അസ്വാഭാവികതയില്ല. ആന്തരാവയവങ്ങളുടെ രാസ പരിശോധന ഫലം ഇനിയും വന്നിട്ടില്ല. ഇതുകൂടി ലഭിച്ചാൽ മാത്രമേ മരണം സംബന്ധിച്ച പൂർണമായ ചിത്രം വ്യക്തമാകൂ.
ആറാലുംമൂട് കാവുവിളാകം സിദ്ധൻ ഭവനിൽ ഗോപൻ സ്വാമിയുടെ മരണം ഏറെ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. മരിച്ച സ്വാമിയെ മക്കൾ പുറംലോകത്തെ അറിയിക്കാതെ സമാധി ഇരുത്തുകയായിരുന്നു. ഇതാണ് പിന്നീട് ഏറെ വിവാദമുണ്ടാക്കിയത്. തുടർന്ന് കല്ലറ പൊളിച്ച് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്മോർട്ടം ചെയ്യുകയായിരുന്നു.
പോസ്റ്റ്മോർട്ടം റിപ്പോർട്ട് പ്രകാരം തല, നെറ്റി, മൂക്ക് എന്നിവിടങ്ങളിലെല്ലാം ചതവുണ്ട്. പക്ഷേ ഈ ചതവുകൾ ഒന്നും തന്നെ മരണകാരണമായിട്ടില്ല. ആന്തരിക രക്തസ്രാവം ഉണ്ടായിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. ഇതോടെ മരണത്തിലെ ദുരൂഹത ഏതാണ്ട് നീങ്ങിയിരിക്കുകയാണ്. മൃതദേഹത്തിൽ കാണുന്ന ചതവുകൾ സമാധിയിരുത്തിയ വിളയിൽ സംഭവിച്ചതാകാമെന്നു പൊലീസ് കരുതുന്നു.
Keywords : Neyyattinkara, Gopan Swamy, Postmortem, Kerala police
COMMENTS