കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര...
കൊച്ചി : സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ ഇടിവ്. 560 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് കുറഞ്ഞത്. ഇതോടെ റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവില 64000 ത്തിന് താഴെയെത്തി. 63520 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന് ഇന്ന് വിപണി വില.
ഒരു ഗ്രാം സ്വര്‍ണത്തിന് 70 രൂപയാണ് കുറഞ്ഞത്. ഇതോടെ 8000ല്‍ താഴെയാണ് ഒരു ഗ്രാം സ്വര്‍ണത്തിന് ഇന്ന് നല്‍കേണ്ടത്. 7940 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ ഇന്നത്തെ വില. ഒരിടവേളയ്ക്ക് ശേഷമാണ് സ്വര്‍ണവിലയില്‍ കുറവ് രേഖപ്പെടുത്തുന്നത്. വെള്ളിയുടെവിലയില്‍ ഇന്ന് മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 106 രൂപയാണ്.
ഇന്നലെ 64,480 എന്ന റെക്കോര്‍ഡ് നിരക്കിലെത്തിയ സ്വര്‍ണവില മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കുറഞ്ഞിരുന്നു. ഡോളറിനെതിരെ രൂപ കരുത്താര്‍ജിച്ചതോടെയാണ് ഇന്നലെ സ്വര്‍ണവില പരിഷ്‌കരിച്ചത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 7940 രൂപയായി. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 6550 രൂപയാണ്.
Key Words: Gold Rate, Kerala Gold Rate
COMMENTS