Dr.Vandana Das murder case trial started
കൊല്ലം: ഡോക്ടര്‍ വന്ദനദാസ് കൊലക്കേസിന്റെ വിചാരണ നടപടികള്‍ ആരംഭിച്ചു. ഇന്ന് കേസിലെ ഒന്നാം സാക്ഷിയുടെ വിസ്താരമാണ് നടന്നത്. സംഭവം നടന്ന അന്ന് കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ വന്ദനയ്ക്ക് ഒപ്പം ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോ.മുഹമ്മദ് ഷിബിനാണ് ഒന്നാം സാക്ഷി.
പ്രതി സന്ദീപിനെ കൊല്ലം ഫസ്റ്റ് അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതിയില്‍ നേരിട്ട് ഹാജരാക്കി. പ്രതിയെ സാക്ഷി തിരിച്ചറിഞ്ഞു. സന്ദീപ് നടത്തിയ ആക്രമണം സാക്ഷി കോടതിയില്‍ വിവരിച്ചു. വന്ദനാ ദാസിനെ ആക്രമിച്ച ആയുധവും തിരിച്ചറിഞ്ഞു.
2023 മെയ് 10 ന് പൊലീസ് വൈദ്യപരിശോനയ്ക്ക് എത്തിച്ച പ്രതിയാണ് ഡോ.വന്ദനദാസിന്റെ ജീവനെടുത്തത്. കൊല്ലം റൂറല്‍ ജില്ലാ ക്രൈംബ്രാഞ്ച് ആണ് അന്വേഷണം പൂര്‍ത്തിയാക്കി കുറ്റപത്രം സമര്‍പ്പിച്ചത്.
അതേസമയം പ്രതിക്ക് പരമാവധി ശിക്ഷ കിട്ടും വരെ നിയമ പോരാട്ടം തുടരുമെന്ന് വന്ദനയുടെ അച്ഛന്‍ മോഹന്‍ദാസ് പറഞ്ഞു. അദ്ദേഹവും ഇന്ന് കോടതിയില്‍ എത്തിയിരുന്നു.
Keywords: Vandana Das, murder case, Trial, Witness
COMMENTS