ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ എത്തും. വോട്ടെണ്ണല്‍ 8ന് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. ...
ന്യൂഡല്‍ഹി : ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പ് ഫലം നാളെ എത്തും. വോട്ടെണ്ണല്‍ 8ന് തുടങ്ങും. പതിനൊന്ന് മണിയോടെ ചിത്രം വ്യക്തമാകുമെന്നാണ് പ്രതീക്ഷ. എക്‌സിറ്റ് പോളുകളില്‍ ഭൂരിഭാഗവും ബി ജെ പിക്ക് വിജയം പ്രവചിച്ചതോടെ എ എ പി ക്യാമ്പ് വലിയ ആശങ്കയിലാണ്. എക്‌സിറ്റ് പോളുകള്‍ ബി ജെ പിയുടെ നാടകമെന്നാണ് എഎപി പ്രതികരിച്ചത്.
ആകെ 70 മണ്ഡലങ്ങളിലായി 699 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. ഇ വി എമ്മുകള്‍ സൂക്ഷിച്ചിരിക്കുന്ന 70 സ്‌ട്രോങ് റൂമുകള്‍ക്ക് ത്രിതല സുരക്ഷയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ആകെ 19 കൗണ്ടിംഗ് സെന്ററുകളിലായാണ് വോട്ടെണ്ണുക. ഇതിനായി പ്രത്യേക പരിശീലനം നേടിയ 5000 ഉദ്യോഗസ്ഥരും സജ്ജരാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായെന്ന് ദില്ലി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ അറിയിച്ചു.
പോലീസിന്റെയും കേന്ദ്ര സേനയുടെയും സുരക്ഷ കൂടാതെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രതിനിധികളുടെ നേതൃത്വത്തില്‍ മുഴുവന്‍ സമയ സി സി ടിവി നിരീക്ഷണവും തുടരുകയാണ്.
COMMENTS