ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. കേരളത്തിന് നിരാശ. പുതിയ ആദായ നികുതി ബില്‍ വരുന്നു. അടു...
ന്യൂഡല്‍ഹി : മൂന്നാം മോദി സര്‍ക്കാരിന്റെ രണ്ടാമത്തെ പൊതുബജറ്റ് അവതരണം പൂര്‍ത്തിയായി. കേരളത്തിന് നിരാശ. പുതിയ ആദായ നികുതി ബില്‍ വരുന്നു. അടുത്തയാഴ്ച ബില്‍ പ്രഖ്യാപിക്കുമെന്ന് ധനമന്ത്രി ബജറ്റ് അവതരണത്തിനിടെ പറഞ്ഞു. ബജറ്റില്‍ കര്‍ഷകര്‍ക്കായി നിരവധി പദ്ധതികളാണ് ധനമന്ത്രി പ്രഖ്യാപിച്ചത്. കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തി. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമായാണ് ഉയര്‍ത്തിയത്.
തുടര്‍ച്ചയായ എട്ടാമത്തെ ബജറ്റാണ് ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിക്കുന്നത്. നിലവിലെ ആദായ നികുതി സ്ലാബില്‍ മാറ്റം വരുത്താന്‍ സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. പുതിയ ആദായനികുതി സ്‌കീം പ്രകാരം നിലവില്‍ മൂന്ന് ലക്ഷം രൂപവരെ വരുമാനമുള്ളവര്‍ക്ക് ആദായനികുതി ഇല്ല. ബജറ്റ് സമ്മേളനത്തിന്റെ ആദ്യഘട്ടം ഫെബ്രുവരി 13 വരെയാണ്. രണ്ടാംഘട്ടം മാര്‍ച്ച് 10ന് തുടങ്ങി ഏപ്രില്‍ നാല് വരെയുണ്ടാകും.
ആദായനികുതി പരിധി ഉയര്‍ത്തി. 12 ലക്ഷം വരെ നികുതിയില്ലെന്ന് പ്രഖ്യാപനം. വീട്ടുവാടകയിലെ നികുതി ഇളവ് പരിധി 6 ലക്ഷമാക്കി ഉയര്‍ത്തി. 12 ലക്ഷം ശമ്പളമുള്ളവര്‍ക്ക് എണ്‍പതിനായിരം രൂപ ലാഭിക്കാം.
COMMENTS