Case against Kumbh mela videos
പ്രയാഗ്‌രാജ്: കുംഭമേളയില്‍ സ്‌നാനം ചെയ്യുന്ന സ്ത്രീകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. ഇത്തരം വീഡിയോകള്‍ വില്‍ക്കുന്ന സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്കെതിരെ ഉത്തര്‍പ്രദേശ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.
കോട്ട്‌വാലി കുംഭമേള പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഇത് വ്യക്തികളുടെ സ്വകാര്യതയുടെയും മാന്യതയുടെയും ലംഘനമാണെന്ന് പൊലീസ് വ്യക്തമാക്കി.
ഇത്തരത്തില്‍ സ്ത്രീകളുടെ വീഡിയോ പോസ്റ്റ് ചെയ്ത ഒരു ഇന്‍സ്റ്റാഗ്രാം അക്കൗണ്ടിനെതിരെയും ടെലഗ്രാം ചാലനിനെതിരെയുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. കേസില്‍ പൊലീസ് നിയമനടപടികളും ആരംഭിച്ചു.
കുംഭമേളയുമായി ബന്ധപ്പെട്ട കുറ്റകരവും തെറ്റിദ്ധരിപ്പിക്കുന്നതുമായ ശ്രമങ്ങള്‍ തടയുന്നതിന്റെ ഭാഗമായി പ്രവര്‍ത്തിക്കുന്ന സോഷ്യല്‍ മീഡിയ മോണിറ്ററിങ് ടീമാണ് ഇത്തരം വീഡിയോകള്‍ കണ്ടെത്തിയത്.
Keywords: Kumbh mela videos, Case, U.P police, Women
COMMENTS