ആലപ്പുഴ : മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡി വൈ എസ്.പി പൊലീസ് പിടിയിലായി. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായ...
ആലപ്പുഴ : മദ്യലഹരിയില്‍ അപകടകരമായ രീതിയില്‍ ഔദ്യോഗികവാഹനമോടിച്ച ഡി വൈ എസ്.പി പൊലീസ് പിടിയിലായി. ഞായറാഴ്ച രാത്രി ദേശീയപാതയില്‍ ചന്തിരൂരിലായിരുന്നു സംഭവം. തിരുവനന്തപുരം ക്രൈം റെക്കോഡ്സ് ബ്യൂറോ ഡി വൈ എസ് പി അനിലിനെയാണ് അരൂര്‍ എസ് ഐ ഗീതുമോളുടെ നേതൃത്വത്തിലുള്ള സംഘം കയ്യോടെ പൊക്കിയത്.
പൊലീസ് വാഹനം അപകടകരമായ രീതിയില്‍ കടന്നുപോകുന്നെന്ന് ജനങ്ങള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പൊലീസ് സംഘം വാഹനം കണ്ടെത്തിയത്. ചോദ്യംചെയ്യലില്‍ ഇദ്ദേഹം മദ്യപിച്ചിട്ടുണ്ടെന്നു മനസ്സിലായി. എറണാകുളത്തുനിന്നും തിരുവനന്തപുരത്തേക്ക് പോകുകയായിരുന്നു ഡി വൈ എസ്.പി. ഇദ്ദേഹത്തെ വൈദ്യപരിശോധനയ്ക്കു വിധേയമാക്കി.
COMMENTS