തിരുവനന്തപുരം : കൂട്ടക്കൊലപാതകത്തിനിടയില്‍ അഫാന്റെ നീക്കം കടം വീട്ടുന്നതിനായിരുന്നുവെന്ന് പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മ...
തിരുവനന്തപുരം : കൂട്ടക്കൊലപാതകത്തിനിടയില്‍ അഫാന്റെ നീക്കം കടം വീട്ടുന്നതിനായിരുന്നുവെന്ന് പൊലീസ്. പിതൃമാതാവിനെ കൊലപ്പെടുത്തിയ ശേഷം അവരുടെ മാല പണയം വച്ച് 74000 രൂപ വാങ്ങി. ഇതില്‍ 40,000 രൂപ സ്വന്തം അക്കൗണ്ടിലൂടെ കടം നല്‍കിയവര്‍ക്ക് തിരികെ കൊടുത്തു. കടം കാരണം ജീവിതം മുന്നോട്ടുപോകാന്‍ പറ്റാത്ത സാഹചര്യത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് അഫാന്‍ പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങിയപ്പോള്‍ പറഞ്ഞത്. ഇത് ശരിവയ്ക്കുന്ന തരത്തിലാണ് പൊലീസിന്റെ കണ്ടെത്തല്‍. അതേസമയം കൊലപാതക കാരണം കൃത്യമായി എന്തെന്ന് ഇനിയും കണ്ടെത്താനായിട്ടില്ല.
കുടുംബത്തിനകത്ത് നിന്നും പുറത്ത് നിന്നുമായി 65 ലക്ഷം രൂപ ഷെമി പണം കടം വാങ്ങിയിരുന്നെന്നാണ് പൊലീസിന് ലഭിച്ച വിവരം. ഏഴുവര്‍ഷമായി നാട്ടില്‍ വരാന്‍ പോലും കഴിയാതെ, വിദേശത്തുള്ള അഫാന്റെ പിതാവ് അബ്ദുല്‍ റഹീമിനുണ്ടായിരുന്നത് വലിയ സാമ്പത്തിക ബാധ്യതയായിരുന്നവെന്ന് നേരത്തേ പുറത്തുവന്നിരുന്നു.
കുടുംബം കടക്കെണിയില്‍ പൊറുതി മുട്ടിയപ്പോളും മൊബൈല്‍ ഫോണ്‍ വാങ്ങുന്നതിലും ബൈക്കില്‍ കറങ്ങി നടക്കുന്നതിലുമായിരുന്നു അഫാനു താല്‍പര്യമെന്നും ആഡംബരജീവിതത്തില്‍ അഫാന്‍ ഒരു കുറവും വരുത്തിയില്ലെന്നും സൂചനയുണ്ട്. മാത്രമല്ല, ഒടുവില്‍ ഉപയോഗിച്ചിരുന്ന ബൈക്ക് വാങ്ങിയത് ആറുമാസം മുന്‍പാണെന്നും വിവരമുണ്ട്. ഇന്ന് അഫാന്റെ വിശദമായ മൊഴിയെടുക്കും.
Key Words: Afan, Venjarammudu Mass Murder
COMMENTS