Actress Veena Nair & RJ Aman divorce
തിരുവനന്തപുരം: നടി വീണ നായരും ആര്‍.ജെ അമനും (സ്വാതി സുരേഷ് ഭൈമി) വിവാഹമോചിതരായി. കുടുംബ കോടതിയില്‍ എത്തിയാണ് ഇരുവരും വിവാഹ മോചനം നേടിയത്. 2014 ലാണ് ഇരുവരും വിവാഹിതരായത്. 2022 മുതല്‍ ഇരുവരും പിരിഞ്ഞാണ് താമസിക്കുന്നത്. ഇവര്‍ക്ക് ഒരു മകനുമുണ്ട്.
അടുത്തിടെ തങ്ങള്‍ ഇതുവരെ വിവാഹമോചിതരായിട്ടില്ലെന്നും അടുത്തുതന്നെ ഒരു ഫുള്‍ സ്റ്റോപ്പ് ഉണ്ടാകുമെന്നും വീണ നായര്‍ ഒരഭിമുഖത്തില്‍ പറഞ്ഞിരുന്നു.
ഇപ്പോള്‍ താന്‍ ജീവിതത്തില്‍ സന്തോഷവതിയാണെന്നും മകന്‍ തങ്ങള്‍ ഇരുവര്‍ക്കുമൊപ്പം മാറി മാറി ഉണ്ടാകുമെന്നും അവര്‍ പറഞ്ഞിരുന്നു. ഈ തീരുമാനത്തിന് പിന്നില്‍ ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നം മാത്രമാണ് കാരണമെന്നും മറ്റൊന്നിനാലുമല്ലെന്നും അവര്‍ പറഞ്ഞു.
സീരിയലുകളിലൂടെ അഭിനയരംഗത്തെത്തിയ വീണ നായര്‍ നല്ലൊരു നര്‍ത്തകി കൂടിയാണ്. സീരിയലുകള്‍ക്കൊപ്പം സിനിമയിലും അവര്‍ സജീവമാണ്.
`വെള്ളിമൂങ്ങ'യിലെ അവരുടെ കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. `ഡൊമനിക് ആന്‍ഡ് ദ ലേഡീസ് പഴ്‌സ്' എന്ന മമ്മൂട്ടി ചിത്രമാണ് അവരുടേതായി അവസാനമിറങ്ങിയ സിനിമ.
Keywords: Veena Nair, RJ Aman, Divorce, Family court
COMMENTS