AAP is against BJP about Delhi CM issue
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ മുഖ്യമന്ത്രിയെ തീരുമാനിക്കാന്‍ വൈകുന്നത് ബി.ജെ.പിക്കുള്ളിലെ കലഹം കാരണമെന്ന ആരോപണവുമായി ആം ആദ്മി പാര്‍ട്ടി.
ഇതുകാരണം ഡല്‍ഹിയിലെ ഭരണപരമായ കാര്യങ്ങളില്‍ തീരുമാനമെടുക്കാന്‍ വൈകുകയാണെന്നും വൈദ്യുതി തടസം കാരണം മിക്ക സ്ഥലങ്ങളിലും ജനങ്ങള്‍ ബുദ്ധിമുട്ടുകയാണെന്നും എ.എ.പി വക്താവ് പ്രിയങ്ക കാക്കര്‍ പറഞ്ഞു.
ഇത്തരത്തില്‍ ജനങ്ങള്‍ ബുദ്ധിമുട്ട് സഹിക്കേണ്ട കാര്യമില്ലെന്നും അവര്‍ പറഞ്ഞു. അതേസമയം പ്രവര്‍ത്തനങ്ങളിലെ പിഴവ് തിരുത്തി കൂടുതല്‍ കരുത്താര്‍ജ്ജിക്കാനുള്ള പരിശ്രമത്തിലാണ് തങ്ങളുടെ പാര്‍ട്ടിയെന്നും അവര്‍ വ്യക്തമാക്കി.
Keywords: New Delhi, CM, AAP, BJP
COMMENTS